ഇടുക്കി കുമളിയിൽ ആറ് വയസുകാരൻ ഷഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതി ഇന്ന് വിധി പറയും. ഷഫീക്കിന്റെ പിതാവ് ഷരീഫ്, രണ്ടാനമ്മ അനീഷ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. 2013 ജൂലൈ 15ന് ഈ സംഭവം നടന്ന് 11 വർഷങ്ങൾക്ക് ശേഷമാണ് കേസിലെ വിധി. അബോധാവസ്ഥയിലായ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെയാണ് കുട്ടി നേരിട്ട കൊടിയ പീഡനങ്ങളുടെ വിവരം പുറംലോകം അറിയുന്നത്. തലച്ചേറിനേറ്റ ഗുരതര ക്ഷതവും അപസ്‌മാരവും കാലിലെ ഒടിവും നിരവധി മുറിപ്പാടുകളും അതീവ ഗുരുതരമായിരുന്നു. ഏറെ നാൾ നീണ്ടുനിന്ന ചികിത്സക്ക് ശേഷമാണ് ഷെഫിക്ക് ജീവൻ തിരിച്ച് പിടിച്ചത്. എങ്കിലും തലച്ചോറിന് ഏറ്റ ഗുരുതര പരിക്ക് കുട്ടിയുടെ മാനസിക വളർച്ചയെ ബാധിച്ചു. പൂർണമായും ആരോഗ്യം വീണ്ടെടുത്തിട്ടില്ലെങ്കിലും ഷഫീക്കിന് നേരിയ പുരോഗതിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ശുശ്രൂഷിക്കാൻ സർക്കാർ നിയോഗിച്ച രാഗിണിയാണ് ഇന്നും വളർത്തമായി ഷഫീക്കിനെ നോക്കുന്നത്.
കുമളി പോലീസ് 2013 ൽ രജിസ്റ്റർ ചെയ്‌ത കേസിൽ വിചാരണ പൂർത്തിയായി കഴിഞ്ഞു. ഇന്ന് ഇടുക്കി ഒന്നാം ക്ലാസ് അഡീഷണൽ ജില്ലാ കോടതി ഈ കേസിൽ വിധി പറഞ്ഞേക്കും. പിതാവ് ഷെരീഫാണ് കേസിലെ ഒന്നാം പ്രതി. രണ്ടാനമ്മ അനീഷയാണ് കേസിലെ രണ്ടാം പ്രതി. ഷെഫീക്കിൻ്റെ സഹോദരൻ ഷെഫീനെ മർദ്ദിച്ചതിനും ഇരുവർക്കും എതിരെ പോലീസ് കേസെടുത്തിരുന്നു.