തിരുവനന്തപുരം: എന്തു പരിപാടികൾ വന്നാലും ഫ്ളക്സ് വലിച്ചു കെട്ടുന്നതിൽ മുൻപന്തിയിലാണ് രാഷ്ട്രീയ പാർട്ടികൾ. എന്നാൽ ഫ്ലക്സ് ബോർഡ് വിഷയത്തിൽ ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെ ആശയക്കുഴപ്പത്തിൽ ആയിരിക്കുന്നത് തദ്ദേശസ്ഥാപന സെക്രട്ടറിമാരാണ്. പൊതുസ്ഥലത്ത് സ്ഥാപിച്ച ഫ്ലക്സ്ഫോർഡുകൾ നീക്കം ചെയ്യണം എന്നതിനോടൊപ്പം കേസ് എടുക്കണം എന്നുമാണ് ഹൈക്കോടതി നിർദേശിച്ചത്. എന്നാൽ നിലവിൽ ഏറ്റവും കൂടുതൽ ഫ്ലെക്സുകൾ ഉയർത്തിയിരിക്കുന്നത് സർക്കാരിന്റെയും സിപിഎമ്മിന്റെയും ആണ്. സർക്കാർ ബോർഡുകളും നിരത്തിൽ നിറഞ്ഞതോടെ ആർക്കെതിരെയാണ് കേസെടുക്കേണ്ടത് എന്ന ചോദ്യമാണ് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് ഉള്ളത്.
1544 ഫ്ലക്സുകളിൽ കോർപ്പറേഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ മാത്രം 14 ലക്ഷം രൂപ പിഴ ഇട്ടിട്ടുമുണ്ട്. ഇതിൽ 7 ലക്ഷം രൂപ പിഴ സിപിഐഎം ജില്ലാ സെക്രട്ടറിയുടെ പേരിലാണ് ചുമത്തപ്പെട്ടിരിക്കുന്നത്. ഇതിനകം 8 എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സർക്കാർ ബോർഡുകളിൽ പിഴയിടാൻ ആവാതെ വലയുകയാണ് തദ്ദേശസ്ഥാപന സെക്രട്ടറിമാർ. സർക്കാർ ബോർഡുകളിൽ കേസ് എടുക്കാനും ആകില്ല എന്നതും ഇവരെ പ്രതിസന്ധിയിലാക്കുന്നു. ഒന്നെടുത്തു മാറ്റിയാൽ പുതിയതായി രണ്ടെണ്ണം പ്രത്യക്ഷപ്പെടുന്നതാണ് പതിവ്. തലസ്ഥാന നഗരിയിൽ ബോർഡ് നീക്കാൻ 14 സ്ക്വാഡുകളെ ഇപ്പോൾ നിയോഗിച്ചിട്ടുണ്ട്.
STORY HIGHLIGHT: more flex boards on road belongs to govt