Kerala

ആകാശത്തെ ആശങ്കയ്ക്ക് അവസാനം; ബഹ്റൈനിലേക്ക് പറന്ന എയർ എക്സ്പ്രസ് വിമാനം നെടുമ്പാശ്ശേരിയിൽ തിരിച്ചിറക്കി | emergency landing

ടയറിന്റെ ഔട്ടർ ലെയർ ഭാഗം റൺവേയിൽ കണ്ടതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്

കൊച്ചി: കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എമർജൻസി ലാൻഡിങ്ങിലൂടെ കൊച്ചിയിൽ തിരിച്ചിറക്കി. ടയറിന്റെ ഔട്ടർ ലെയർ ഭാഗം റൺവേയിൽ കണ്ടതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. 12.30ഓടെയാണ് വിമാനം സുരക്ഷിതമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റൺവേയിൽ ലാൻഡ് ചെയ്തത്.

104 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എമര്‍ജെന്‍സി ലാന്‍ഡിങിനായി വിമാനത്താവളത്തിൽ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. വിമാനത്തിന്‍റെ ഇന്ധനം കുറയ്ക്കുന്നതിനായി നെടുമ്പാശ്ശേരി പരിസരത്ത് വമാനം പലതവണ വട്ടമിട്ട് പറന്നു. ജ്വലന സാധ്യത പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഇന്ധനം കുറയ്ക്കുന്നതിനായി വിമാനം പലതവണ പറന്നത്. വിമാനത്തിന്‍റെ പറക്കലിനെ ബാധിക്കുന്ന സാങ്കേതിക പ്രശ്നം വിമാനത്തിനില്ലെങ്കിലും ടയറിന്‍റെ ഭാഗം കണ്ടെത്തിയതിനെ തുടര്‍ന്ന് സുരക്ഷ കണക്കിലെടുത്ത് വിമാനം തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു. വിമാനം തിരിച്ചിറക്കിയശേഷം വിദഗ്ധ സംഘം വിമാനത്തിന്‍റെ ടയറുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. സുരക്ഷ പരിശോധനക്കുശേഷമായിരിക്കും തുടര്‍ യാത്ര സംബന്ധിച്ച് തീരുമാനിക്കുകയെന്നാണ് വിവരം.

STORY HIGHLIGHT: emergency landing air india express kochi