Recipe

2 മിനുട്ടിൽ മുട്ടയപ്പം ഉണ്ടാക്കി നോക്കു

ചേരുവകൾ

പച്ചരി
ചോറ്
മൈദ
ബേക്കിങ് സോഡ
ഏലക്ക പൊടി
ഉപ്പ്

തയ്യാറാക്കുന്ന വിധം

കണ്ണൂർ സ്പെഷ്യൽ മുട്ടയപ്പം, വളരെ രുചികരമായ പഞ്ഞി പോലത്തെ അപ്പം ആണ്‌ മുട്ടയപ്പം, മുട്ട ചേർക്കാതെ ആണ് ഈ അപ്പം തയ്യാറാക്കുന്നത്. പല സ്ഥലത്തും പല രീതിയിൽ ആണ് മുട്ടയപ്പം തയ്യാറാക്കുന്നത്. പഴയ കാല വിഭവം ആണ്‌ മുട്ടയപ്പം. നാലുമണി പലഹാരമായും, രാവിലെ കഴിക്കാൻ ആയും മുട്ടയപ്പം തയ്യാറാക്കാറുണ്ട്. മുട്ടയുടെ പോലെ ചെറിയ രൂപത്തിൽ ആണ്‌ ഈ മുട്ടയപ്പം തയ്യാറാക്കുന്നത്. പേര് മുട്ടയപ്പം എന്നാണങ്കിലും ഇത് വെജിറ്റേറിയൻ വിഭവം ആണ്‌, കറി ഒന്നും ഇല്ലെങ്കിലും ഈ മുട്ടയപ്പം വളരെ രുചികരമാണ്, കറി ചേർത്തും കഴിക്കുന്നവർ ഉണ്ട്. മുട്ട ചേർത്ത് തയ്യാറാക്കുന്നവരും ഉണ്ട്. കണ്ണൂർക്കാരുടെ സ്പെഷ്യൽ വിഭവം വളരെ എളുപ്പമാണ് തയ്യാറാക്കാൻ. എന്നും ദോശയും ഇഡ്‌ലിയും കഴിച്ചു മടുത്താലോ പെട്ടെന്ന് ഒരു പലഹാരം തയ്യാറാക്കാൻ ആണെങ്കിലും മുട്ടയപ്പം വളരെ നല്ലതാണ്. പച്ചരി കുതിർത്തത് ഒരു കപ്പ്, ചോറ് ഒരു കപ്പ്, ഇത് നന്നായി അരച്ചെടുക്കുക. അരച്ച മാവ് ഒരു പാത്രത്തിലേക്ക് ഒഴിച്ച് അതിലേക്ക് കാൽ കപ്പ്‌ മൈദയും, ഒരു നുള്ള് ബേക്കിങ് സോഡയും, ഏലക്ക പൊടിയും, ഉപ്പും, ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് മാവ് ഒഴിച്ച് രണ്ട് വശവും മറിച്ചിട്ടു വേകിച്ചു എടുക്കുക. വളരെ രുചികരമായ പഞ്ഞി പോലത്തെ അപ്പം ആണ്‌ മുട്ടയപ്പം.

Latest News