Celebrities

പുഷ്പയിലെ പീലിംഗ് സോങ്ങിന് ചുവടുവച്ച് ബിജുക്കുട്ടനും മകളും; വീഡിയോ വൈറൽ – biju kuttan dancing along with daughter

ഇൻസ്റ്റഗ്രാമിൽ എണ്ണായിരത്തിൽ കൂടുതൽ ആളുകളാണ് റീലിസ് കണ്ടിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ് പുഷ്പ 2 വിലെ പീലിംഗ് സോങ്. നിരവധി പേരാണ് ഗാനത്തിന് ചുവടുവച്ച് റീലുകൾ പോസ്റ്റ് ചെയ്യുന്നത്. ഇപ്പോഴിതാ അല്ലു അർജുൻ ചിത്രം പുഷ്പ 2ലെ ‘പീലീങ്സ്’ എന്ന പാട്ടിനൊപ്പം തകർപ്പൻ പ്രകടനവുമായി എത്തിയിരിക്കുകയാണ് നടൻ ബിജു കുട്ടനും മകളും. ആരാധകരുമായി പങ്കുവെച്ച ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ എണ്ണായിരത്തിൽ കൂടുതൽ ആളുകളാണ് റീലിസ് കണ്ടിരിക്കുന്നത്. വീട്ടിലെ സ്വീകരണമുറിയിൽ വച്ചാണ് ഇരുവരും റീൽ ഷൂട്ട് ചെയ്തിരിക്കുന്നത്. അച്ഛന്റെയും മകളുടെയും ചടുലതയും മെയ്‌വഴക്കവും അതിശയിപ്പിക്കുന്നുവെന്നാണ് ലഭിക്കുന്ന കമന്റുകളിൽ ഏറെയും.

പുഷ്പ 2നു വേണ്ടി ദേവി ശ്രീ പ്രസാദ് ഈണമൊരുക്കിയ ഗാനമാണ് ‘പീലിങ്സ്’. ശങ്കർ ബാബുവും ലക്ഷ്മി ദാസയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിജു തുറവൂർ ആണ് പാട്ടിന്റെ മലയാളം പതിപ്പിനു വരികൾ കുറിച്ചത്. താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ഈ പാട്ടിനൊപ്പം റീലുമായി എത്തുന്നത്.

STORY HIGHLIGHT: biju kuttan dancing along with daughter