സോഷ്യൽ മീഡിയയിലും ടെലിവിഷൻ രംഗത്തും തിളങ്ങി നിൽക്കുന്ന നടിയാണ് മൃദുല വിജയ്. 2015 ല്‍ കല്യാണ സൗഗന്ധികം എന്ന സീരിയലിലൂടെ മിനിസ്‌ക്രീനിലെത്തിയ താരം ഇപ്പോള്‍ അഭിനേത്രിയായും അവതാരികയായും നിറഞ്ഞു നില്‍ക്കുകയാണ്. കൂടാതെ പ്രേക്ഷകരുടെ ഇഷ്ട ദമ്പതികളാണ് യുവ കൃഷ്ണയും മൃദുല വിജയും. ഭർത്താവ് യുവ കൃഷ്ണയും സീരിയൽ രംഗത്ത് സജീവമാണ്. അഭിനയത്തിനൊപ്പം തന്നെ മോഡലിങ്ങിലും സജീവമാണ് മൃദുല.
ഇപ്പോഴിതാ ബോൾഡ് ആൻഡ് സ്റ്റൈൽ ആയി ആരാധകർക്ക് മുന്നിലെത്തിയിരിക്കുകയാണ് താരം. അധികമാരും പരീക്ഷിക്കാത്ത സ്റ്റൈൽ ആണ് താരം ഇത്തവണ ട്രൈ ചെയ്തിരിക്കുന്നത്. ബ്രോക്കായ്ഡ് ക്ലോത്തിൽ പാന്റും ഇന്നറും കോട്ടും അടങ്ങുന്ന ബോൾഡ് ആയ വേഷത്തിലാണ് മൃദുല എത്തിയത്. പിങ്ക് കളറാണ് വസ്ത്രത്തിനായി മൃദുല തെരഞ്ഞെടുത്തിരിക്കുന്നത്. കളറും സ്റ്റൈലും എല്ലാംകൊണ്ടും റീൽ ആരാധകർ ഏറ്റെടുത്ത കഴിഞ്ഞു.
ഇപ്പോൾ ഏഷ്യാനെറ്റിലെ പുതിയ സീരിയലായ ‘ഇഷ്ടം മാത്രം’ എന്ന സീരിയലിൽ ഡോ. ഇഷിത അയ്യർ എന്ന കഥാപാത്രത്തെയാണ് മൃദുല അവതരിപ്പിക്കുന്നത്. ലൊക്കേഷനിൽ നിന്നുള്ള ചെറിയ വിശേഷങ്ങൾ നടി പതിവായി ആരാധകരുമായി പങ്കുവെക്കാറുണ്ട്.
STORY HIGHLIGHT: mridhula vijay bold look