ധാരാളം നാരുകളും അവശ്യപോഷകങ്ങളും, കാഴ്ച്ച ശക്തിയും, ഓർമ്മ ശക്തിയും മെച്ചപ്പെടുത്തുന്ന വൈറ്റമിനുകളും അടങ്ങിയിരിക്കുന്ന ബീറ്റ്റൂട്ട് കൊണ്ട് ഈ കുഞ്ഞൻ ബീറ്റ്റൂട്ട് ഉരുളകൾ തയ്യാറാക്കിയാലോ.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഗോതമ്പ് പൊടിയോ റാഗി പൊടിച്ചതോ ഒരു ബൗളിലെടുക്കാം. ഇതിലേയ്ക്ക് ഒരു ബീറ്റ്റൂട്ട് അരച്ചതും, അൽപ്പം ഉപ്പും ചേർത്ത് കൈ ഉപയോഗിച്ച് മാവ് കുഴച്ചെടുക്കാം. മാവ് ചെറിയ ഉരുളകളാക്കി ആവിയിൽ വേവിച്ച് മാറ്റി വെയ്ക്കുക.
ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേയ്ക്ക് ചുവന്നുള്ളി ചെറുതായി അരിഞ്ഞതും, വറ്റൽമുളകും, കറിവേപ്പിലയും, അൽപ്പം തേങ്ങ ചിരകിയതും ചേർത്തിളക്കാം. ആവിയിൽ വേവിച്ച ഗോതമ്പ് ഉരുളകൾ ഇതിലേയ്ക്ക് ചേർത്തിളക്കിയെടുക്കാം.
STORY HIGHLIGHT: beetroot balls snack