Recipe

ബ്രേക്ക്ഫാസ്റ്റിന് ബ്രോക്കോളി ഓംലെറ്റ് തയ്യാറാക്കാം – broccoli egg omlette

സ്ഥിരം ഓംലെറ്റ് കഴിച്ച് മടുത്തോ? അങ്ങനെയാണേൽ എളുപ്പത്തിൽ ഹെൽത്തിയായി തയ്യാറാക്കിയെടുക്കാം ഒരു ബ്രേക്ക്ഫാസ്റ്റ് ഐറ്റം ബ്രോക്കോളി ഓംലെറ്റ്.

ചേരുവകൾ

  • ബ്രോക്കോളി
  • മുട്ട – 1
  • കുരുമുളകു പൊടി – ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്
  • സവാള – 1 എണ്ണം
  • പച്ചമുളക് – 1
  • മല്ലിയില
  • വെണ്ണ – അൽപം

തയ്യറാക്കുന്ന വിധം

ബ്രോക്കോളി നന്നായി കഴുകി മാറ്റി വയ്ക്കാം. രണ്ട് കപ്പ് വെള്ളം തിളപ്പിക്കാം. അതിലേയ്ക്ക് ബ്രോക്കോളി അടർത്തിയെടുത്തു ചേർത്ത് അഞ്ച് മിനിറ്റ് വേവിക്കാം. ശേഷം ഈ ബ്രോക്കോളി തണുത്തതിനു ശേഷം ചെറിയ കഷ്ണങ്ങളായി അരിയുക. അതേ പാത്രത്തിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിക്കാം. അതിലേയ്ക്ക് സവാള, പച്ചമുളക്, മല്ലിയില, ഉപ്പ്, കുരുമുളക് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അൽപം വെണ്ണ പുരട്ടാം. അതിലേയ്ക്ക് മുട്ട മിശ്രിതം ഒഴിച്ചു വേവിക്കാം. ശേഷം ചൂടോടെ കഴിക്കാം.

STORY HIGHLIGHT : broccoli egg omlette