രാജ് കപൂറിന്റെ നൂറാം ജന്മവാര്ഷികത്തിന്റെ ഭാഗമായി മുംബൈയിൽ നടന്ന രാജ് കപൂർ ഫിലിം ഫെസ്റ്റിവലിൽ സെയ്ഫ് അലി ഖാനും രൺബീർ കപൂറും പൊതു വേദിയില്‍ തര്‍ക്കിക്കുന്ന വീഡിയോ വൈറലാകുന്നു. ഫെസ്റ്റിവലില്‍ കപൂര്‍ കുടുംബത്തിലെ പ്രമുഖ അംഗങ്ങള്‍ എല്ലാം എത്തിയിരുന്നു. അതിനിടെയാണ് ഇരുവരും തമ്മിൽ അത്ര സുഖകരമല്ലാത്ത മുഖഭാവത്തോടു കൂടി സംസാരിക്കുന്ന വീഡിയോ വൈറലാകുന്നത്.
വൈറൽ വീഡിയോയില്‍ സെയ്ഫും രണ്‍ബീറും തമ്മില്‍ ദേഷ്യത്തിലാണ് സംസാരിക്കുന്നത് എന്ന് വ്യക്തമാണ്. രൺബീർ സെയ്ഫിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതും പ്രകോപിതനായി സെയ്ഫ് ഓക്കേ എന്ന് പറയുന്നതും കാണാം. കൂടാതെ ചടങ്ങിൽ ആലിയ ഭട്ടിനെയും ദേഷ്യ ഭാവത്തിൽ കാണാം. എന്തായാലും വൈറൽ വീഡിയോ സംബന്ധിച്ച് നിരവധി അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയ ആരാധകർ നടത്തുന്നുണ്ട്.
View this post on Instagram
സെയ്ഫ് അലി ഖാൻ, കരീന കപൂർ, ആലിയ ഭട്ട്, രൺബീർ കപൂർ, ബബിത, നീതു കപൂർ, റിദ്ധിമ കപൂർ സാഹ്നി, കരിഷ്മ കപൂർ, മഹേഷ് ഭട്ട്, രേഖ, കാർത്തിക് ആര്യൻ, ഷെർവാണി, സഞ്ജയ് ലീല ബൻസാലി, ഫർഹാൻ അക്തർ, പദ്മിനി കോലാപുരെ, വിക്കി കപൂറൽ, വിക്കി കപൂറൽ എന്നിവരുൾപ്പെടെ അവർ മറ്റ് താരങ്ങൾക്കൊപ്പം ചേർന്നു. സോണി റസ്ദാൻ, ഷഹീൻ ഭട്ട്, തുടങ്ങി നിരവധി പേർ കപൂര്‍ കുടുംബം സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്തിരുന്നു.
STORY HIGHLIGHT: argument erupts between saif ali khan ranbir kapoor