Thrissur

ലുലു ഇനി പൂരങ്ങളുടെ നാട്ടിലും ; ലുലു ഡെയ്‌ലി തൃശൂർ ഹൈലൈറ്റ് മാളിൽ തുറന്നു | lulu daily at thrissur

ആയിരത്തിലധികം പേർക്ക് തൊഴിലവസരം

തൃശൂർ: കേരളത്തിൻറെ സാംസ്കാരിക നഗരമായ തൃശൂരിലേക്കും സാന്നിദ്ധ്യം വിപുലീകരിച്ച് ലുലു ഗ്രൂപ്പ് . ഹൈലൈറ്റ് മാളിൽ പുതിയ ലുലു ഡെയ്ലി തുറന്നു.  52,000 സ്ക്വയർ ഫീറ്റിലുള്ള ലുലു ഡെയ്ലിയിൽ ദൈനംദിന ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ  എം.എ അഷറഫ് അലി  ഉദ്ഘാടനം ചെയ്തു. ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി സുലൈമാൻ ചടങ്ങിൽ മുഖ്യാതിഥിയായി.

” തൃശൂർ നഗരത്തിന്റെ വാണിജ്യവികസനത്തിന് കരുത്ത് പകരുന്നതാണ് ലുലുവിൻറെ സാന്നിദ്ധ്യം. കൂടുതൽ വിപുലമായ പദ്ധതികൾ കേരളത്തിൽ വിവിധയിടങ്ങളിലായി നടപ്പാക്കുന്നു. കൊല്ലത്തെ കൊട്ടിയം ലുലു നാളെ തുറക്കും. മികച്ച ഉത്പന്നങ്ങൾ തൃശൂരിലെ ഉപഭോക്താകൾക്കും ഉറപ്പാക്കുകയാണ് ലുലുവിൻറെ ദൗത്യം. നേരിട്ടും അല്ലാതെയും ആയിരത്തിലേറെ പേർക്ക് തൊഴിൽ ലഭിക്കും” ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ അഷറഫ് അലി പറഞ്ഞു.

അരക്ഷത്തിലധികം ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ലുലു ഡെയ്‌ലിയില്‍ ഒരുക്കിയിട്ടുള്ളത്. ദൈനംദിന ഉത്പ്പന്നങ്ങളുടെ വ്യത്യസ്ഥമായ ശ്രേണി, കാര്‍ഷിക മേഖലയില്‍ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറി, പഴം, പാല്‍ ഉല്‍പ്പന്നങ്ങള്‍ , ഇറച്ചി, മീന്‍ സ്റ്റാളുകള്‍ എന്നിവയും ഗ്രോസറി, ബേക്കറി സെക്ഷനുകള്‍ അടക്കം പ്രത്യേകം സജ്ജീകരിച്ചിരിട്ടുണ്ട്. ഇറക്കുമതി ചെയ്ത വിദേശഉല്‍പ്പന്നങ്ങളുടെ വ്യത്യസ്ഥ ശ്രംഖലയും ലുലു ഡെയ്‌ലിയിലുണ്ട്. വീട് – ഓഫീസ് ആവശ്യങ്ങള്‍ക്കുള്ള മുഴുവന്‍ സ്റ്റേഷനറി സാധനങ്ങളും ഒരേ കുടക്കീഴില്‍ അണിനിരത്തിയാണ് ലുലു ഡെയ്‌ലി ഉപഭോക്താക്കള്‍ക്കായി ഒരുങ്ങിയിരിക്കുന്നത്.


ചൂടോടെ രുചികരമായ ഭക്ഷണം ലഭ്യമാകുന്ന പ്രത്യേകമായുള്ള വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ അടുക്കളയും, റെഡി ടു ഈറ്റ് സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. ഭക്ഷണപിയർക്ക് ആവേശമാകാൻ ലൈവ് കിച്ചൺ കൗണ്ടറുകളും, ‘ദി ഈറ്ററി’ ഡൈനിങ് ഏരിയയും ഒരുക്കിയിട്ടുണ്ട്.ഉപഭോക്താകൾക്ക് ലൈവ് കിച്ചണിൽ നിന്ന് ഭക്ഷണം വാങ്ങി ഈറ്ററി ഏരിയയിൽ ഇരുന്ന് കഴിക്കാനാകും.

ഉപഭോക്താക്കളുടെ താല്‍പര്യത്തിനനുസരിച്ചുള്ള ഉന്നത ഗുണനിലവാരമുള്ള വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളാണ് ഏറ്റവും ആകര്‍ഷകമായ വിലയില്‍ ലഭ്യമാക്കിയിട്ടുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും തൃശൂർ ലുലു ഡെയ്‌ലിയില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്.

വീട്ടാവശ്യങ്ങള്‍ക്കുള്ള എല്ലാ ഉല്‍പന്നങ്ങളും മികച്ച വിലയില്‍ ലുലു ഡെയ്‌ലിയില്‍ ലഭ്യമാണ്. കൂടാതെ ബ്യൂട്ടി ആന്‍ഡ് വെല്‍നസ് വിഭാഗം, വിഭാഗമടക്കം സജ്ജീകരിച്ചിട്ടുണ്ട്. നവീനമായ ഹൈപ്പര്‍മാര്‍ക്കറ്റ് അനുഭവമാണ് ലുലു ഡെയ്‌ലിയുലുണ്ടാവുക. ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ ആൻഡ് ഡയറക്ടർ എം.എ നിഷാദ്, ലുലു ഗ്രൂപ്പ് ഡയറക്ടർ ഫഹാസ് അഷറഫ്,  സിഒഒ രജിത്ത് രാധാകൃഷ്ണൻ,  ലുലു ഇന്ത്യ മാൾസ് ഡയറക്ടർ ഷിബു  ഫിലിപ്പ്സ്, സിഎഫ്ഒ കെ. സതീഷ്,  റീജിയണൽ ഡയറക്ടർ സാദിഖ് കാസിം,  ബയിങ്ങ് ഹെഡ് ദാസ് ദാമോദര  ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ,  തൃശൂർ ലുലു ഡെയ്ലി ജനറൽ മാനേജർ രാധാകൃഷ്ണൻ, ഹൈലൈറ്റ് മാൾ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

content highlight: lulu daily at thrissur