സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ട്രെൻഡാണ് ‘ഷെയ്ക്ക് ഹാന്‍ഡ് യൂണിവേഴ്‌സ്’. ഷെയ്ക്ക് ഹാൻഡ് നൽകാൻ കൈ നീട്ടി ചമ്മിപ്പോകുന്ന അവസ്ഥയ്ക്ക് ആരാധകർ തന്നെ നൽകിയ പേരാണ് ഷെയ്ക്ക് ഹാന്‍ഡ് യൂണിവേഴ്‌സ്. ബേസിൽ ജോസഫ് തുടങ്ങിയ ഈ ട്രെൻഡിൽ കഴിഞ്ഞ ദിവസം മെഗാസ്റ്റാർ മമ്മൂട്ടി വരെ അംഗത്വം നേടിയിരുന്നു.
ഫോഴ്സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജിനൊപ്പം കാലിക്കറ്റ് എഫ്‌സിയുടെ ബ്രാൻഡ് അംബാസിഡർ ആയ ബേസിലും എത്തിയപ്പോഴായിരുന്നു ഷെയ്ക്ക് ഹാന്‍ഡ് യൂണിവേഴ്‌സിന് ബേസിൽ തുടക്കം കുറിച്ചത്. ഇതിന് പിന്നാലെ ഷെയ്ക്ക് ഹാന്‍ഡ് യൂണിവേഴ്‌സിലേക്ക് സുരാജ് വെഞ്ഞാറമൂട്, രമ്യ നമ്പീശൻ, അക്ഷയ് കുമാർ, മമ്മൂട്ടി തുടങ്ങിയവരും അംഗങ്ങളായി. ഇപ്പോഴിതാ, ‘ഷെയ്ക്ക് ഹാന്‍ഡ്’ യൂണിവേഴ്‌സില്‍ താനും അംഗമാണെന്ന് സ്വയംപ്രഖ്യാപിച്ച് രംഗത്തു വന്നിരിക്കുകയാണ് രമേഷ് പിഷാരടി.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു വേദിയിൽ തനിക്കു സംഭവിച്ച അബദ്ധത്തിന്റെ ചിത്രമാണ് പിഷാരടി ഷെയർ ചെയ്തിരിക്കുന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം നില്‍ക്കുമ്പോള്‍ സമാനമായ ചമ്മൽ നേരിട്ട, അധികമാരും ശ്രദ്ധിക്കാതെ പോയ ആ ചിത്രം പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ താരം ‘കൈ നീട്ടി ആകാശത്തെത്തുന്നവർക്ക് ഐക്യദാർഢ്യം.’ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതൊന്നും കൂടാതെ ഷെയ്ക്ക് ഹാന്‍ഡ് യൂണിവേഴ്‌സിലെ സ്ത്രീ സാന്നിധ്യം ഉയർത്താൻ പിഷാരടി തന്നെ കുത്തിപൊക്കിയ ഡയാന ഹമീദിന്റെ ഒരു വീഡിയോയും ഇൻസ്റ്റാഗ്രാമിലൂടെ പിഷാരടി പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെ രസകരമായ കമെന്റുമായി എത്തിയിരിക്കുന്നതും. കൈ നീട്ടി ചമ്മിപ്പോയ എല്ലാ താരങ്ങളെയും പോസ്റ്റില്‍ പിഷാരടി മെൻഷൻ ചെയ്തിട്ടുമുണ്ട്
STORY HIGHLIGHT: ramesh pisharody joins the handshake miss club