ഇഞ്ചി –
പഞ്ചസാര -1 ½ കപ്പ്
നെയ്യ്
അതിന്നായി കുറച്ച് അധികം ഇഞ്ചി എടുത്ത് നല്ലപോലെ തൊലി കളഞ്ഞ് കഴുകിയെടുക്കുക. ഇനി നല്ലപോലെ ചെറുതായി അരിഞ്ഞതിനു ശേഷം മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കാം. ഒരു പാൻ ചൂടാക്കിയതിന് ശേഷം അരച്ച ഇഞ്ചി അതിലേക് ഇട്ട് കൊടുക്കാം. കൂടെ ഒരു 1 ½. ഗ്ലാസ് പഞ്ചസാര ഇട്ട് നന്നായി ഇളകികൊടുക്കാം. കൈ എടുക്കാതെ ഇളക്കി കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നല്ലപോലെ ചൂടായാൽ അതിലെക്ക് കുറച്ച് ഉപ്പ് ഇട്ട് കൊടുക്കാം. വെള്ളത്തിൽ ഇട്ടാൽ ബോൾ പോലെ ഉരുട്ടിയെടുക്കാൻ പാകത്തിനാണ് ഇതിന്റ വേവ്.
അങ്ങനെ ആയാൽ നമുക്ക് തീ ഓഫാകാവുന്നതാണ്. ഇഞ്ചി ലായനി കുറുകി വരുന്നത് വരെ ഇളകുക. ഇതിലേയ്ക് അവസാനമായി ഒരല്പം നെയ്യ് ചേർത്ത് കൊടുക്കാം. ഇനി തീ ഓഫ് ചെയ്ത് ഒരു പാത്രത്തിൽ അല്പം നെയ്യ് ഒഴിച് ചൂടാറുന്നതിന് മുമ്പ് ഒഴിച് കൊടുക്കാം. കുറച്ച് സമയം റസ്റ്റ് ചെയ്യാൻ വെച്ചതിനു ശേഷം അതിൽ വരകൾ ഇട്ട് വെക്കുക. വര ഇട്ട് വെക്കുന്നത് പെട്ടന്ന് ആവിശ്യമുള്ള കഷ്ണം എടുക്കാൻ വേണ്ടിയാണ്. ഇനി ഇത് കുറച്ച് സമയം റസ്റ്റ് ചെയ്യാൻ വെച്ച ശേഷം എടുത്ത് കഴിക്കുക. നമ്മൾ കാണുന്ന അതെ രീതിയിൽ നല്ല അടിപൊളി ഇഞ്ചി മുട്ടായി തയ്യാർ.