Celebrities

ഭാര്യയ്ക്കൊപ്പം തകർപ്പൻ നൃത്തവുമായി രാജമൗലി; വൈറലായി വീഡിയോ – rajamouli dancing along with wife

ബന്ധുവിന്റെ പ്രീവെഡ്ഡിങ് ആഘോഷവേളയിൽ ഭാര്യ രമയ്ക്കൊപ്പം ചുവടുവയ്ക്കുന്ന സംവിധായകൻ എസ്.എസ്.രാജമൗലിയുടെ തകർപ്പൻ ഡാൻസ് വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ തരംഗമാകുന്നത്. ‘അമ്മ നന്ന ഓ തമിഴ അമ്മായി’ എന്ന ചിത്രത്തിലെ ഹിറ്റ് ട്രാക്കിനൊപ്പമാണ് രാജമൗലിയുടെയും രമയുടെയും നൃത്തം.

എനർജറ്റിക് ആയ ഇരുവരുടെയും ഡാൻസ് വിഡിയോയാണ് ഇപ്പോൾ തരംഗം. ചുരുങ്ങിയ സമയം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോയ്ക്കു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രാജമൗലിയുടെ ഒരു കഴിവുകൂടി തിരിച്ചറിയാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ.

തീരെ പ്രതീക്ഷിക്കാത്ത പ്രകടനത്തിന്റെ അമ്പരപ്പിലാണ് ആരാധകർ. വീഡിയോ ഇതിനകം ലക്ഷത്തിലധികം പ്രേക്ഷകരാണ് കണ്ടിരിക്കുന്നത്.

STORY HIGHLIGHT: rajamouli dancing along with wife