Recipe

കറി പോലും വേണ്ട!  വെറും 10 മിനിറ്റിൽ ആരെയും കൊതിപ്പിക്കും രുചിയിൽ മുട്ടചോറ്

ചേരുവകൾ :

മുട്ട -5
വെളുത്തുള്ളി -3
സവാള
പെരിഞ്ജീരകം
ജീരകം
കറിവേപ്പില
വസുമതി റൈസ്
ക്യാപ്‌സികം
ക്യാരറ്റ്

തയ്യാറാക്കുന്ന വിധം :

മുട്ട ചോർ ഉണ്ടാക്കാൻ വേണ്ടി വസുമതി റൈസ് ആണ് വേണ്ടത്. അതിനായി 2 കപ്പ്‌ വസുമതി റൈസ് എടുക്കുക. ഇനി നല്ലപോലെ കഴുകി വെള്ളം ഒട്ടും ഇല്ലാത്ത രീതിയിൽ എടുക്കുക. ഒരു പാത്രത്തിൽ മുകാൽ ഭാഗം വെള്ളം വെക്കുക. അത് വെട്ടി തിളച് വന്നാൽ അതിലേക് ഉപ്പ്‌ ചേർത്ത് കൊടുക്കുക. ഇതിലേക്കു വസുമതി റൈസ് ഇട്ട് കൊടുത്ത് വേവിച്ചെടുക്കുക. നല്ലപോലെ കുക്ക് ചെയ്ത് അരി വെള്ളം ഒട്ടും തന്നെ ഇല്ലാതെ മാറ്റി വെക്കുക. മുട്ട ചോർ തയ്യാറാക്കാൻ ഒരു പാൻ എടുക്കുക. ആദ്യം കുറച് കുരുമുളക്, ജീരകം, കറിവേപ്പില ഇവ മൂന്നും ചൂടാക്കി പൊടിച്ചെടുക്കുക. ഇതാണ് ഈ മുട്ട ചോറിന്റെ മൊത്തത്തിൽ ഒരടിപൊളി ടേസ്റ്റ് നൽകുന്നത്.

ഇവ ചൂട് മാറിയത്തിന് ശേഷം ഒരു ജാറിൽ ഇട്ട് നല്ലപോലെ പൊടിച്ചെടുക്കുക. ആ പാനിലേയ്ക് തന്നെ കുറച്ച് വെളിച്ചെണ്ണ ഒഴിച് നല്ലപോലെ ചൂടാക്കുക. അതിലേക് വെളുത്തുള്ളി, ഉള്ളി എന്നിവ ഇട്ട് നല്ലപോലെ വഴറ്റിയെടുക്കുക. ഉപ്പ്‌, ക്യാപ്‌സികം ചെറുതായി അരിഞ്ഞത് ഇട്ട് നല്ലപോലെ വഴറ്റുക. ഇതിൽ ഇനി 5 മുട്ട പൊട്ടിച് ഒഴിച് കൊടുക്കാം. മുട്ട ഇട്ട് പെട്ടന്ന് തന്നെ ചിക്കി എടുക്കണം. ഉപ്പും കൂടി ഇട്ട് നല്ലപോലെ ചിക്കിയെടുക്കുക. ഇനി ഇതിലെക്ക് കുറച്ച് ക്യാററ്റ് ഇട്ട് കൊടുകാം. നമ്മൾ നേരത്തെ തയ്യാറാക്കി വെച്ചിട്ടുള്ള ചോർ ഇതിലേയ്ക് ഇട്ട് കൊടുത്ത് നല്ല പോലെ ഇളക്കുക.മസാല എല്ലാ ഭാഗതും എത്തുന്ന വരെ ഇളക്കി എടുക്കുക. ഇതിലേയ്ക് നേരത്തെ പൊടിച്ചു വെച്ച ആ മസാല കൂട്ടും കൂടി ഇട്ട് കൊടുക്കുക. നല്ല അടിപൊളി മുട്ട ചോർ തയ്യാർ.