മുട്ടബുൾസൈ-2
ഉരുളകിഴങ്ങ്-1
ഉപ്പ്
മുളക്
വിനാഗിരി
ഒലിവ് ഓയൽ
പാൽ
വെളുത്തുള്ളി
2 മുട്ട എടുത്ത് ബുൾസൈ അടിക്കുക. ബുൾസൈ റെസിപ്പി പിന്നെ എല്ലാർക്കും അറിയാലോ. ഇനി മിക്സിയുടെ ചെറിയ ജാർ എടുത് രണ്ട് ബുൾസൈ അതിലേക് ഇട്ട് കൊടുക്കുക. പിന്നെ ഉരുളക്കിഴങ് നന്നായി തൊലി കളഞ്ഞ് ബോയിൽ ചെയ്തത് ചെറിയ പീസ് ആയി ചേർത്ത് കൊടുകാം. രണ്ട് സ്പൂൺ വിനാഗിരി, അര കപ്പ് തിളപ്പിച്ചാറിയ പാൽ, പിന്നെ 3 വെളുത്തുള്ളി, കാൽ സ്പൂൺ മുളക്, ഉപ്പ് എന്നിവ നല്ലപോലെ അരച്ചെടുക്കുക. പിന്നെ ഇതിലേയ്ക് വേണ്ടത് ഒലിവ് ഓയൽ ആണ്. ഒലിവ് ഓയൽ ഇല്ലത്തവർക്ക് 3 സ്പൂൺ സൺഫ്ലവർ ഓയൽ എടുത്താൽ മതതി. അപ്പൊ സംഭവം നമ്മൾ ഉണ്ടാക്കിയത് ഒരടിപൊളി മയോണിസ് റെസിപിയാണ്.
നല്ല കട്ടിയുള്ള രീതിയിൽ എന്നാൽ ടേസ്റ്റിയായിട്ടുള്ള ഒരടിപൊളി മയോണിസ് ഇനി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുകാം. നമ്മൾ പുറത്ത് നിന്ന് വാങ്ങുന്ന മയോണിസിന്റെ രുചി ഇല്ലെങ്കിലും വേറൊരു രീതിയിൽ നല്ല ടേസ്റ്റി ആയിട്ടുള്ളതാണ്. കുട്ടികൾക്കു വളരെ ഹെൽത്തി ആയിട്ട് കൊടുക്കാൻ പറ്റിയ ഒരു ഐറ്റം. ഒലിവ് ഓയൽ മാക്സിമം കിട്ടുന്നതാണെങ്കിൽ ചേർക്കാൻ നോക്കുക. കാരണം നമുടെ ശരീരത്തിന് ഏറ്റവും ഗുണം ഉള്ളതും, ഹെൽത്തി ആയിട്ടുള്ളതുമാണ്.