Crime

വെബ് സീരിസ് ഷൂട്ടിനിടെ സഹ താരത്തോട് അപമര്യാദയായി പെരുമാറി; പ്രശസ്ത തെലുങ്ക് യൂട്യൂബര്‍ പ്രസാദ് ബെഹറ അറസ്റ്റില്‍ | sexual-harassment

ഷൂട്ടിങ്ങിനിടെ പ്രസാദ് ബെഹറ മോശമായ രീതിയില്‍ സ്പർശിച്ചെന്ന് യുവതി ആരോപിച്ചിരുന്നു

ഹൈദരാബാദ്: വെബ് സീരിസ് ഷൂട്ടിനിടെ സഹ താരത്തോട് അപമര്യാദയായി പെരുമാറിയ കേസില്‍ പ്രശസ്ത തെലുങ്ക് യൂട്യൂബര്‍ പ്രസാദ് ബെഹറ അറസ്റ്റില്‍. ജൂബിലി ഹില്‍സ് പോലീസാണ് ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയത്.

‘പെള്ളിവാരമണ്ടി’ എന്ന വെബ് സീരിസ് ഷൂട്ടിങ്ങിനിടെ പ്രസാദ് ബെഹറ മോശമായ രീതിയില്‍ സ്പർശിച്ചെന്ന് യുവതി ആരോപിച്ചിരുന്നു. തുടർന്ന് യുവതി ഈ വെബ് സീരിസിൽ അഭിനയിക്കുന്നതില്‍ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.

പിന്നീട് നിരവധി തവണ ഇയാള്‍ മാപ്പപേക്ഷിച്ച് പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചു. ഇതിനുശേഷം ‘മെക്കാനിക്ക്’ എന്ന വെബ് സീരിസിൽ ഇരുവരും ചേർന്ന് അഭിനയിച്ചിരുന്നു. എന്നാല്‍ മെക്കാനിക്ക് എന്ന വെബ് സീരിസിൻ്റെ ഷൂട്ടിങ് ലൊക്കേഷനിലും ഇയാള്‍ അതിക്രമം തുടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 11-ന് ഷൂട്ടിങ് നടക്കുന്നതിനിടെ പ്രസാദ് നടത്തിയ അതിക്രമത്തോടെയാണ് യുവതി പോലീസില്‍ പരാതി നല്‍തിയത്.

തന്റെ വസ്ത്രധാരണത്തേക്കുറിച്ച് പ്രസാദ് അശ്ലീല കമന്റുകള്‍ പറയുകയും മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും ചെയ്തിരുന്നതായി യുവതി നൽകിയ പരാതിയില്‍ പറയുന്നുണ്ട്. ഇയാളെ അറസ്റ്റു ചെയ്ത് 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

content highlight : telugu-youtuber-sexual-harassment-arrest-prasad-behra