വിറ്റാമിന്‍ സിയുടെ കലവറയാണ് നാരങ്ങയും തണ്ണിമത്തനും. വെറൈറ്റി ആയൊരു അടിപൊളി തണ്ണിമത്തൻ ലെമണ്‍ ജ്യൂസ് തയ്യാറാക്കിയാലോ.
ചേരുവകൾ
- ചെറുനാരങ്ങ- 2 എണ്ണം
- തണ്ണിമത്തൻ- രണ്ടു കഷ്ണം
- പുതിനയില- ആവശ്യത്തിന്
- സ്പ്രൈറ്റ്- ഒരു ബോട്ടില്‍
തയ്യാറാക്കുന്ന വിധം
ഒരു കപ്പിലേക്ക് നാരങ്ങ വട്ടത്തിൽ അരിഞ്ഞത് ഇടുക. ശേഷം ഇതിലേക്ക് തണുത്ത തണ്ണിമത്തൻ ചിരകി ഇട്ടശേഷം നന്നായി ഇളക്കുക. ശേഷം ഇതിലേക്ക് പുതിനയില ചേർക്കുക. ശേഷം സ്പ്രൈറ്റ് അതിലേക്ക് ഒഴിച്ചു നന്നായി ഇളക്കി യോജിപ്പിക്കുക. ടേസ്റ്റി തണ്ണിമത്തൻ ലെമണ്‍ ജ്യൂസ് തയ്യാർ.
STORY HIGHLIGHT : watermelon lemon juice