മൊത്തത്തിലുള്ള ആരോഗ്യത്തിന് പുതിനയില ഫലപ്രദമാണ്. സ്മൂത്തിയിലും ജ്യൂസിലും മാത്രമല്ല പുതിനയില ചേർക്കാൻ പറ്റുന്നത്. പുതിനയില കൊണ്ടൊരു രുചികരമായ വെറെെറ്റി ചമ്മന്തി തയ്യാറാക്കിയാലോ!
ചേരുവകൾ
- പുതിനയില – 20 എണ്ണം
- തേങ്ങ – 1/4 കപ്പ്
- പച്ചമുളക് – 2 എണ്ണം
- ഇഞ്ചി – 1 സ്പൂൺ
- ഉപ്പ് – 1 സ്പൂൺ
- എണ്ണ – 1 സ്പൂൺ
- കടുക് – 1 സ്പൂൺ
- ചുവന്ന മുളക് – 1 എണ്ണം
തയ്യാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് തേങ്ങ, പുതിനയില, പച്ചമുളക്, ഇഞ്ചി, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. അരച്ചതിനുശേഷം ഇതൊരു പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കുക. ഒരു ചീനച്ചട്ടി വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് കടുക്, ചുവന്ന മുളകും കറിവേപ്പിലയും പൊട്ടിച്ച് ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. രുചികരമായ പുതിനയില ചമ്മന്തി തയ്യാർ.
STORY HIGHLIGHT : mint leaves chutney