Investigation

ഓംപ്രകാശ് പെട്ടത് വെള്ളായണി നിധിന്റെ പെണ്ണു കേസില്‍ : കാണാന്‍ പോയവരെ കണ്ടില്ല, പകരം കണ്ടത് എര്‍പോര്‍ട്ട് ഷാജനെയും മകന്‍ ഡാനിയെയും; ഓംപ്രകാശിനെ പെടുത്തിയത് വെള്ളായണി നിധിന്‍; ഓഫോരി ഡാന്‍സ് ക്ലബ്ബില്‍ ഉണ്ടായ യഥാര്‍ഥ പ്രശ്‌നമെന്ത് ? (എക്‌സ്‌ക്ലൂസിവ്)

തലസ്ഥാനത്തെ ഒഫോരി ഡാന്‍സ് ക്ലബ്ബില്‍ നടന്നത് എന്ത് ?

കഥയറിയാതെ ആട്ടം കണ്ടവരാണ് തലസ്ഥാനത്തെ ജനങ്ങള്‍. മാധ്യമങ്ങള്‍ നിറം പിടിപ്പിച്ച ഗുണ്ടായിസ കഥകളും തട്ടിവിട്ടു. എല്ലാം കേട്ട് വിശ്വസിച്ചും വിശ്വസിക്കാതെയും ഇരിക്കുന്നവര്‍ക്കായി തലസ്ഥാനത്ത് ഓംപ്രകാശും എയര്‍പോര്‍ട്ട് ഷാജനും മകന്‍ ഡാനിയും തമ്മിലുള്ള ഗുണ്ടാപ്പകയുടെ സത്യാവസ്ഥ നിറഞ്ഞ കഥ ഇതാണ്. ആക്‌സിസ് ഇവന്റ് കമ്പനിയുടെ ഓണര്‍ വെള്ളായണി നിധിന്റെ പെണ്ണുകേസ് കോംപ്രമൈസ് ചെയ്യാന്‍ ഇടപെട്ട ഒ.പി എന്ന് വിളിപ്പേരുള്ള ഓംപ്രകാശ് ചെന്നു വീണത് ശത്രുവിന്റെ മടയില്‍. ഓംപ്രകാശിന്റെ ശത്രുക്കളായ എയര്‍പോര്‍ട്ട് ഷാജന്റെയും മകന്‍ ഡാനിയുടെയും അടുത്തേക്ക് അറിയാതെയെങ്കിലും എത്തിക്കാനിടയാക്കിയത് വെള്ളായണി നിധിന്റെ പെണ്‍വിഷയം തന്നെ. ഒടുവില്‍ നിധിനും, നിധിന്റെ പെണ്‍വിഷയവും അപ്രത്യക്ഷമാവുകയും ഓംപ്കാശും എര്‍പോര്‍ട്ട് ഷാജനും മകന്‍ ഡാനിയും തമ്മിലുള്ള ഗുണ്ടാപ്പക ഉയര്‍ന്നു വരികയുമാണ് ചെയ്തത്.

അതുകൊണ്ടു തന്നെയാണ് ഒഫോരി ഡാന്‍സ്‌ക്ലബ്ബില്‍ നടന്ന പ്രശ്‌നത്തില്‍ ഇരുകൂട്ടര്‍ക്കും പരാതി ഇല്ലെന്ന് പറഞ്ഞൊഴിഞ്ഞതും. ഒഫോരി ഡാന്‍സ് ക്ലബ്ബില്‍ നടന്നയഥാര്‍ഥ സംഭവം എന്താണെന്ന് മാധ്യമങ്ങള്‍ക്കോ പോലീസിനോ അറിയില്ലി. ഗുണ്ടാപ്പകയുടെ നിറം പിടിപ്പിച്ച കഥകളല്ലാതെ യഥാര്‍ഥ്യത്തിന്റെ അരികില്‍പ്പോലും അതൊന്നും എത്തിയിട്ടില്ല. ഒഫോരി ഡാന്‍സ് ക്ലബ്ബില്‍ നടന്നത് ഗുണ്ടാപ്പകയോ, ഗ്യാങ് വാറോ അല്ല. അത് വെറുമൊരു പെണ്ണു കേസ് മാത്രമാണ്. ഓംപ്രകാശിനെ ഇടപെടുത്തിച്ച് ഗുണ്ടാസംഘത്തിനിടയിലേക്ക് കൊണ്ട് പോയത് വെള്ളായണി നിധിന്‍ എന്ന ആളും. ലൈംഗീകതയെ ആഘോഷമാക്കിയതിന്റെ ഭാഗമായുണ്ടായ പ്രശ്‌നമാണ് ഒടുവില്‍ ഓംപ്രകാശും എയര്‍പോര്‍ട്ട് ഷാജനും മകന്‍ ഡാനിയുമായുള്ള പ്രശ്‌നത്തിലേക്ക് എത്തിയത്.

വെള്ളായണി നിധിന്‍ പെണ്‍കുട്ടിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റ്

 

* ഓഫോരി ഡാന്‍സ് ക്ലബ്ബില്‍ ആ വെള്ളിയാഴ്ച നടന്നത് എന്ത് ?

തലസ്ഥാനത്തെ ബാറുകളിലും മുന്തിയ ഹോട്ടലുകളിലും ആഴ്ചകളിലെ ചില ദിവസങ്ങളില്‍ ഡി.ജെ. പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ട്. ഇവന്റ് കമ്പനികള്‍ക്കാണ് ഡി.ജെ. പാര്‍ട്ടികള്‍ നടത്താന്‍ ഹോട്ടലുകാര്‍ കരാര്‍ നല്‍കിയിരിക്കുന്നത്. ഒഫോരി ഡാന്‍സ് ക്ലബ്ബിലെ ഡി.ജെ. പാര്‍ട്ടിയുടെ കരാര്‍ ആക്‌സിസ് ഇവന്റ് കമ്പനിക്കുമുണ്ട്. ആക്‌സസ് ഇവന്റ് കമ്പനിയുടെ പ്രൊപ്രൈറ്റര്‍ വെള്ളായണി നിധിന്‍ മസ്‌ക്കറ്റിലാണ്. പെണ്‍വിഷയത്തില്‍ തല്‍പ്പരനായ ഇയാള്‍ ഫ്‌ളൈറ്റ് ബുക്ക് ചെയ്ത് തലസ്ഥാനത്തേക്ക് പറക്കുന്ന വിരുതനും കൂടിയാണ്. ഇയാളുടെ ഇവന്റ് കമ്പനി നടത്തുന്ന ഇവന്റുകളില്‍ പങ്കെടുക്കാനെത്തുന്ന പെണ്‍കുട്ടികളെ വളച്ചും, മദ്യം നല്‍കിയും, പണമെറിഞ്ഞും, ആഡംബര കാറുകളില്‍ കറങ്ങിയുമൊക്കെ ലൈംഗീക ചൂഷണം നടത്തുന്നുണ്ട്.

കഴിഞ്ഞ നവംബറില്‍ കേരള പിറവി ദിനത്തില്‍ ബൈപാസിലെ ഒഫോരി ഡാന്‍സ് ബാറില്‍ സ്ഥിരമായി ഇവന്റിന് എത്തുന്ന ഒരു പെണ്‍കുട്ടിയോട് ലൈംഗീക ബന്ധത്തിന് ആവശ്യപ്പെട്ട് നിധിന്‍ വാട്‌സാപ്പ് സന്ദേശം അയച്ചു. ശരീരം ആവശ്യപ്പെട്ടുള്ള വ്യംഗ്യാര്‍ത്ഥ പ്രയോഗം നടത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി നിധിനോട് ദേഷ്യപ്പെടുകയും പെണ്‍കുട്ടിയുടെ കാമുകനോട് പറയുകയും ചെയ്തു. ഈ മെസേജുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കാമുകനും ആണ്‍സുഹൃത്തുക്കളും വെള്ളായണി നിധിനുമായി ഫോണിലൂടെയും വാട്‌സാപ്പിലൂടെയും വാക്കുതര്‍ക്കമായി. പരസ്പരം തെറിവിളിയും, ഭീഷണിപ്പെടുത്തലുമൊക്കെയായി വലിയ ചര്‍ച്ചയായി. മസ്‌ക്കറ്റില്‍ നിന്നും ഇവന്റ് ചെയ്യാന്‍ വേണ്ടി ഇവിടെ വരുന്നതാണ്. നിന്നെഞാന്‍ തീര്‍ക്കും. നീ പത്തു വര്‍ഷം കഴിഞ്ഞാലും എന്നെ തെറിവിളിച്ചു സംസാരിച്ചതിനുള്ള പ്രശ്‌നം തീരില്ല എന്ന രീതിയിലായിരുന്നു പെണ്‍കുട്ടിയുടെ കാമുകനോടും സംഘത്തോടും ആക്‌സസ് ഇവന്റ് നിധിന്‍ അന്ന് ഭീഷണി മുഴക്കിയത്.

പെണ്‍കുട്ടിയും കാമുകനും ബൈപാസിനടുത്തുള്ളവരായതു കൊണ്ടും, സ്ഥിരമായി ഹോട്ടലുകളില്‍ ഇവന്റുകളില്‍ പങ്കെടുക്കുന്നതു കൊണ്ടും ലോക്കല്‍ സപ്പോര്‍ട്ടും, ഹോട്ടലുകാരുടെ പിന്തുണയുമുണ്ടായിരുന്നു. വെള്ളായണി നിധിന്‍ ഇവന്റിനു വേണ്ടിയുള്ള സാമ്പത്തിക ഇടപാടുകള്‍ മാത്രമാണ് നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ വലിയ പിടിപാടുകള്‍ ഉണ്ടായിരുന്നില്ല. ഇതു മനസ്സിലാക്കിയ നിധിന്‍ തന്റെ കമ്പനിയുടെ കോണ്‍ട്രാക്ട് ഹോട്ടലുമായി പോകാതിരിക്കാന്‍ പ്രശ്‌നം കോംപ്രമൈസ് ചെയ്യാന്‍ തീരുമാനിച്ചു. ഈ പ്രശ്‌നം പരിഹരിക്കാനായി മാത്രം മസ്‌ക്കറ്റില്‍ നിന്നും നിധിന്‍ തിരുവനന്തപുരത്തെത്തി. ഒഫോരിക്ലബ്ബില്‍ വെച്ചായിരുന്നു സന്ധിസംഭാഷണം നടന്നത്. പെണ്‍കുട്ടിയുടെ കാമുകന്‍ ഒഫോരി ക്ലബ്ബിലെ ഡി.ജെ.പ്രൊഡക്ഷനില്‍ (ലൈറ്റ് ആന്റ് സൗണ്ട്‌സ്) വര്‍ക്ക് ചെയ്യുന്ന വ്യക്തിയാണ്.

പെണ്‍കുട്ടിയും കാൈമുകനും ഒഫോരി ഡാന്‍സ് ക്ലബ്ബില്‍ ഉണ്ടാകുമെന്ന് ഉറപ്പിച്ചാണ് വെള്ളായണി നിധിന്‍ എത്തിയത്. പ്രശ്‌നം പരിഹരിക്കാന്‍ നിധിന്‍ അന്ന് കൊണ്ടുവന്നത് ഓംപ്രകാശിന്റെ സംഘത്തിലുള്ള ആരിഫ്, മുന്ന എന്നിവരെയാണ്. എന്നാല്‍, ചര്‍ച്ചകള്‍ വഴക്കിലേക്ക് നീണ്ടു. നിധിനും പെണ്‍കുട്ടിയും കാമുകനും തമ്മില്‍ വീണ്ടും പ്രശ്‌നമായി. ഹോട്ടലുകാര്‍ നിധിന് മുന്നറിയിപ്പും നല്‍കി. ഹോട്ടലുമായുള്ള കരാര്‍ റദ്ദു ചെയ്യുമെന്നു വരെ സംസാരമായി. ഇത് നിധിന് വലിയ നാണക്കേടുണ്ടാക്കി. ഓംപ്രകാശിന്റെ സംഘത്തിലുള്ളവര്‍ ഇടപെട്ടിട്ടും പ്രശ്‌നം പരിഹരിക്കപ്പെടാതെ നാണംകെട്ട് നിധിന് അന്ന് ഹോട്ടല്‍ വിട്ടിറങ്ങേണ്ടി വന്നു.

അന്ന് മദ്യപിച്ച് ലക്കുകെട്ട് ബാറില്‍ നിന്ന് നാണംകെട്ടിറങ്ങി പോകേണ്ടിവന്ന നിധിന് മനസ്സില്‍ പകയുണ്ടായിരുന്നു. പക്ഷെ, ഹോട്ടലുമായുള്ള കരാര്‍ നിലനിര്‍ത്തുകയും പ്രശ്‌നം പരിഹരിക്കുകയും വേണമെന്ന് തീരുമാനിച്ചാണ് കഴിഞ്ഞ വെള്ളിയാഴ്ച, ശിങ്കിടിമാരെ കൊണ്ട് സോള്‍വ് ചെയ്യാന്‍ കഴിയാത്ത പ്രശ്‌നം ഗുണ്ടാ തലവനായ ഓംപ്രകാശിനെ ഇറക്കി തീര്‍ക്കാനായി ഒഫോരിക്ലബ്ബിലെത്തിയത്. പെണ്‍കുട്ടിയും കാമുകനും ഒഫോരിക്ലബ്ബില്‍ ഉണ്ടാകുമെന്ന് ഉറച്ചു വിശ്വസിച്ചായിരുന്നു നീക്കം. പക്ഷെ, അന്ന് പെണ്‍കുട്ടിയും കാമുകനും ക്ലബ്ബില്‍ പോയില്ല. അന്നത്തെ ഡി.ജെ ആര്‍ട്ടിസ്റ്റ് എയര്‍പോര്‍ട്ട് ഷാജന്റെ മകന്‍ ഡാനി ആയിരുന്നു.

ഡാനി ഡി.ജെ പ്ലേ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഓംപ്രകാശ് ക്ലബ്ബിലേക്ക് കയറിവന്നു. ക്ലബ്ബില്‍ ഉണ്ടായിരുന്നവരെല്ലാം ഭയന്നുമാറി. ഡി.ജെ. പ്ലേ ചെയ്യുന്ന ഡാനിയുടെ മുമ്പില്‍ ചെന്ന് ഓംപ്രകാശ് കൈകെട്ടി നിന്നു. അപ്പോഴും നിധിനും ഓംപ്രകാശും കരുതുന്നത് ഡി.ജെ പ്ലേ ചെയ്യുന്നത് പെണ്‍കുട്ടിയുടെ കാമുകന്‍ ആണെന്നാണ്. അരണ്ട വെളിച്ചത്തില്‍ ഡാനിക്ക് ഓംപ്രകാശിനെ മനസ്സിലായി. ഡാനിയുടെ പി.എ സൗരവിനെ കൊണ്ട് ഡാനിയുടെ അച്ഛന്‍ ഷാജനെ വിളിപ്പിച്ചു. ഷാജന്‍ വന്നതേടെ കളം മാറി. പെണ്ണുകേസ് ചോദിക്കാന്‍ ചെന്നവര്‍ ഗുണ്ടാപ്പക തീര്‍ക്കാനായി വന്നവരായി. ഓംപ്രകാശിനൊപ്പം വെള്ളായണി നിധിനും ഒപ്പം ഒരു പെണ്‍കുട്ടിയും, മധ്യവയസ്്ക്കനായ ഒരാളുമുണ്ടായിരുന്നു.

തുചര്‍ന്ന് ഡി.ജെ. പാര്‍ട്ടി നടക്കുന്ന ക്ലബ്ബ് സംഘര്‍ഷത്തിന്റെ പിരിമുറക്കത്തിലേക്കു മാറി. ഷാജന്‍ ഓംപ്രകാശിനൊപ്പം വന്ന മധ്യവയസ്‌ക്കനെ ആദ്യംപിടിച്ചു തള്ളിയിട്ടു. മധ്യവയസ്‌ക്കന്‍ നിധിന്റെ മേത്തേക്കാണ് വീണത്. പക്ഷെ, തള്ളിയിട്ടത് എയര്‍പോര്‍ട്ട് ഷാജന്‍ ആണെന്ന് മനസ്സിലാക്കാതെ നിധിനും മധ്യ വയസ്‌ക്കനും കൂടെ ഷാജനു നേരെ അടുത്തതോടെ പ്രശ്‌നത്തില്‍ ഓംപ്രകാശ് ഇടപെട്ടു. തുടര്‍ന്ന് പരസ്പരം ഉന്തും തള്ളുമുണ്ടായി. ഓംപ്രകാശിനെയും നിധിനെയും ഷാജനും ഡാനിയും സംഘവും ആക്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. കൂടെ വന്ന പെണ്‍കുട്ടിപ്പോലും കൂട്ടാതെ ഓംപ്രകാശും നിധിനും ഒഫോരി ഡാന്‍സ്ബാറില്‍ നിന്നും വേഗത്തില്‍ ഇറങ്ങിപ്പോവുകയായിരുന്നു എന്നാണ് ഡി.ജെ.യില്‍ പങ്കെടുക്കാനെത്തിയവര്‍ പറയുന്നു.

വെള്ളായണി നിധിന്‍ പെണ്‍കുട്ടിയുമായി ലൈംഗിക ചുവയോടെ നടത്തിയ വാട്‌സാപ്പ് ചാറ്റ്

* വെള്ളായണി നിധിന്‍ സൂപ്പര്‍ കാറുകളില്‍ പെണ്‍കുട്ടികളെ വളയ്ക്കുന്ന വിരുതന്‍

വെള്ളായണി നിധിന്‍ തലസ്ഥാനത്തെ ഡാന്‍സ് ബാറുകളില്‍ ആക്‌സസ് ഇവന്റിന്റെ പേരില്‍ ഇവന്റുകള്‍ സംഘടിപ്പിച്ച് കോടികളുടെ ബിസിനസ് നടത്തുന്ന ആളാണ്. ഇയാളുടെ ബിസിനസ്സിന്റെ മറവില്‍ ഇവന്റിനെത്തുന്ന പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുകയാണ് പതിവ്. പെണ്‍കുട്ടികളുടെ സമ്മതത്തോടെ തന്നെയാണ് ഈ ചൂഷണം നടത്തുന്നതും. അതിനായി വിദേശത്തു നിന്നും ടിക്കറ്റ് ബുക്ക് ചെയ്ത് തലസ്ഥാനത്തെത്താനും നിധിന് മടിയില്ല. സിറ്റിയില്‍ സൂപ്പര്‍ കാറികളില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളുമായി ചാറ്റിംങാണ് നിധിന്റെ ഹോബി. പെണ്‍കുട്ടികള്‍ക്കായി എത്ര പണം വേണമെങ്കിലും ചെലഴിക്കാനും നിധിന് മടിയില്ല. മദ്യവും, മയക്കുമരുന്നും വരെ പെണ്‍കുട്ടികള്‍ക്ക് കൊടുത്താണ് നിധിന്‍ കാര്യം സാധിക്കുന്നതെന്നും പറയപ്പെടുന്നുണ്ട്.

എന്നാല്‍, തന്നോടൊപ്പം വന്നിട്ടുള്ള പെണ്‍കുട്ടികളോടെന്ന പോലെ ഇടപെട്ടതു കൊണ്ടാണ് ഒഫോരിക്ലബ്ബില്‍ ഡി.ജെക്കെത്തിയ പെണ്‍കുട്ടി എതിര്‍ത്തതും, പെണ്‍കുട്ടിയുടെ കാമുകനുമായി ഇടയേണ്ടി വന്നതും. തനിക്ക് വഴങ്ങിത്തരുമോ എന്ന് ചോദിച്ചുള്ള വാട്‌സാപ്പ് ചാറ്റുകളും, ഇതിനായി തലസ്ഥാനത്തേക്ക് വരുന്നുണ്ടെന്നും വാട്‌സാപ്പില്‍ ചാറ്റുകള്‍ ചെയ്തിട്ടുമുണ്ട്. എന്നാല്‍ പെണ്‍കുട്ടി റിയാക്ട് ചെയ്തതോടെ നിധിന് മാനക്കേടായി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കാമുകനും സംഘവുമായി ഉടക്കിയതും ക്ഷീണമുണ്ടാക്കി. ഈ പ്രശ്‌നം പരിഹരിക്കാനായി എത്തിയപ്പോള്‍ ഒഫോരി ക്ലബ്ബുമായി ഉണ്ടായ ഉരസലും മാനക്കേടുണ്ടാക്കി. പെണ്ണും കിട്ടിയില്ല, വഴക്കുമായി, നാലുപേരറിഞ്ഞതിന്റെ നാണക്കേടു തീര്‍ക്കാനാണ് ഓംപ്രകാശുമായി നിധിന്‍ രംഗപ്രവേശം ചെയ്തത്.

* ഒ.പി (ഓംപ്രകാശ്) എത്തിയത് ഡാനിയുടെ ഡി.ജെ എന്നറിയാതെ

ആക്‌സസ് ഇവന്റ്‌സ് വെള്ളായണി നിധിന്റെ പെണ്ണുകേസ് കോംപ്രമൈസ് ചെയ്യാന്‍ ബൈപാസിലെ ഒഫോരി ഡാന്‍സ്ബാറില്‍ ഓംപ്രകാശ് എത്തുമ്പോള്‍ ഡി.ജെ. അവസാന ലാപ്പിലായിരുന്നു. ഏകദേശം 11 മണിക്കും 12നും ഇടയില്‍ ആയിരുന്നു. ബാറിനുള്ളില്‍ കടന്നതോടെ നിധിനുമായി പ്രശ്‌നമുണ്ടാക്കിയ പെണ്‍കുട്ടിയുടെ കാമുകനാണ് ഡി.ജെ.പ്ലേ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് കരുതിയാണ് ഓം പ്രകാശ് ഡാനിയുടെ മുമ്പില്‍ ചെന്നു നിന്നത്. കുറച്ചു നേരം കഴിഞ്ഞപ്പോഴാണ് ഓംപ്രകാശിന് കാര്യങ്ങള്‍ മനസ്സിലായത്. എന്നാല്‍, ചെന്നെത്തിയത്, തന്റെ ശത്രുവിന്റെ മുമ്പിലാണെന്ന് മനസ്സിലാക്കിയതോടെ ഓംപ്രകാശും എയര്‍പോര്‍ട്ട് ഷാജനും ഡാനിയും തമ്മിലുള്ള മുന്‍ വൈരാഗ്യത്തിന്റെ കണക്കു തീര്‍ക്കലിലേക്ക് കാര്യങ്ങള്‍ പെട്ടെന്നു മാറി. വെള്ളായണി നിധിന്റെ പെണ്ണുകേസ് അപ്രത്യക്ഷമാവുകയും ചെയ്തു.

ഡാനിയും അച്ഛന്‍ എയര്‍പോര്‍ച്ച് ഷാജനും കരുതിയത്, തങ്ങളോട് പക തീര്‍ക്കാന്‍ ഓംപ്രകാശ് എത്തിയതെന്നാണ്. ഓംപ്രകാശിനാണെങ്കില്‍ കളം മാറി കയറിയതിന്റെ ഉള്‍ഭയവും, വേഗത്തില്‍ തിരിച്ചിറങ്ങിയാല്‍, തന്റെ ഗുണ്ടാ ഇമേജിന് കോട്ടം തട്ടുമോ എന്ന ചളിപ്പും. രണ്ടു ഗുണ്ടാ നേതാക്കള്‍ക്കും അവരുടെ സംഘത്തിനുമുണ്ടായ ആശയക്കുഴപ്പമാണ് ഒഫോരിഡാന്‍സ് ബാറിലെ പ്രശ്‌നത്തിനു കാരണമായത്.

CONTENT HIGHLIGHTS; Omprakash was involved in the case of Vellayani Nidhi’s daughter: He did not see those who went to see him, instead he saw Shajan and his son Danny at the airport; Omprakash was played by Vellayani Nidin; What was the real problem at Ofori Dance Club? (Exclusive)

Latest News