ഇന്നൊരു സ്നാക്ക്സ് റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി. ഏതു സമയത്തും വിശപ്പകറ്റാന്‍ സഹായിക്കുന്ന ചപ്പാത്തി ഉപയോഗിച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് റോള്‍.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
സവാള, ക്യാരറ്റ്, വെളളരിക്ക, കാപ്‌സിക്കം, പച്ചമുളക്, മല്ലിയില, ഉപ്പ്, കുരുമുളക് പൊടി, നാരങ്ങ നീര് ഇവയെല്ലാം ഒന്നിച്ചു ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്‌തെടുക്കുക. ഇതിനു ശേഷം ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ച് ഉപ്പ് ചേര്‍ത്ത് നല്ലവണ്ണം ബീറ്റ് ചെയ്യുക. പാന്‍ ചൂടാക്കിയ ശേഷം എണ്ണ പുരട്ടി മുട്ട അതിലേയ്ക്കു ഒഴിക്കുക. മുട്ടയുടെ മുകളിലേയ്ക്കു ഒരു ചപ്പാത്തി വച്ചു കൊടുക്കാം. ഇതു വെന്ത ശേഷം മയോണൈസ്, ടൊമാറ്റോ സോസ്, പച്ചക്കറികള്‍ കൊണ്ടുണ്ടാക്കിയ ഫില്ലിങ്ങ് എന്നിവ ചേര്‍ത്ത് റോള്‍ ചെയ്‌തെടുക്കാവുന്നതാണ്.