Kerala

കോതമംഗലത്ത് 6 വയസുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ; അന്വേഷണം | up native girl

രാവിലെയാണ് കുട്ടി മരിച്ച വിവരം അറിഞ്ഞത്

കൊച്ചി: 6 വയസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കുഴി, ഇരുമലപ്പടിക്ക് സമീപം താമസിക്കുന്ന യുപി സ്വദേശിനികളായ അജാസ് ഖാൻ്റെ മകൾ മുസ്കാൻ ആണ് മരിച്ചത്. നെല്ലിക്കുഴി ഒന്നാം വാർഡിൽ പുതുപ്പാലം ഭാഗത്ത് ആണ് ഇവരുടെ താമസം.

രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ല. രാവിലെയാണ് കുട്ടി മരിച്ച വിവരം അറിഞ്ഞത്. എങ്ങനെയാണ് കുട്ടി മരിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ കോതമംഗലം പൊലീസും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തി. അന്വേഷണം നടത്തിവരികയാണ്.

STORY HIGHLIGHT: up native girl found dead kothamangalam