കൊല്ലം : ദി ഓക്സ്ഫോർഡ് സ്കൂളിന്റെ ഒരു വർഷം നീണ്ടു നിന്ന രജതജൂബിലി ആഘോഷങ്ങളുടെ സമാപനവും സ്കൂളിന്റെ വാർഷികാഘോഷവും 21ന് നടക്കും. സ്കൂൾ മാനേജ്മെന്റ് അധികൃതർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം ആസ്ഥാനമായുള്ള മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ കൊല്ലത്തു പ്രവർത്തിക്കുന്ന ദി ഓക്സ്ഫോർഡ് സ്കൂളിൽ ഈ അധ്യയന വർഷത്തിന്റെ ആരംഭത്തിലാണ് രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് 21ന് വൈകിട്ട് 6.30ന് കുട്ടികളുടെ കലാപരിപാടികളോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും.
7.30ന് ഉദ്‌ഘാടന ചടങ്ങുകൾ ആരംഭിക്കും. സ്കൂൾ മാനേജർ അഡ്വ. ഷാനവാസ് . എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ടി. എസ് . സനൽ സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. രജത ജൂബിലി ആഘോഷ സമാപനത്തിന്റെയും സ്കൂൾ വാർഷികാഘോഷത്തിന്റെയും ഉദ്‌ഘാടനം കേരള ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് . എ. ബദറുദ്ദീൻ നിർവഹിക്കും.
ചടങ്ങിൽ എൻ. കെ. പ്രേമചന്ദ്രൻ എം. പി. മുഖ്യ പ്രഭാഷണം നടത്തും. മനാറുൽ ഹുദാ ട്രസ്റ്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രമോദ് നായർ ആശംസ പ്രസംഗം നടത്തും.
2023-24 അധ്യയന വർഷത്തിൽ 10, പ്ലസ് ടു ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും 2024-25 അധ്യയന വർഷത്തിലെ മറ്റുമേഖലകളിൽ വിജയം കൈവരിച്ച അവാർഡ് ജേതാക്കൾക്കും ചടങ്ങിൽ വച്ച് ഉപഹാരം നൽകും. തുടർന്നു കുട്ടികളുടെ വിവിധ കലാപരിപാടികൾ ആരംഭിക്കും .സ്കൂൾ മാനേജർ ഷാനവാസ് എ,പ്രിൻസിപ്പൽ ടി എസ് സനൽ, പ്രോഗ്രാം കോർഡിനേറ്റർ ബിജു ബാഹുലേയൻ തുടങ്ങിയവർ പങ്കെടുത്തു.