പായൽ കപാഡിയ സംവിധാനം ചെയ്‌ത ചിത്രം നവംബർ 22നാണ് തിയേറ്ററുകളില്‍ എത്തിയത്. ക്യാൻ ഫിലിം ഫെസ്‌റ്റിവലിൽ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് പുരസ്‌കാരം നേടിയിരുന്നു. 30 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ സിനിമ ക്യാൻ ഫിലിം ഫെസ്‌റ്റിവലിൽ പുരസ്‌കാരം നേടുന്നത്. റിലിസീന് പിന്നാലെ സിനിമയിലെ ദിവ്യപ്രഭയുടെ ഇന്‍റിമേറ്റ് രംഗങ്ങൾ ലീക്കാവുകയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. പായൽ കപാഡിയ സംവിധാനം ചെയ്‌ത ചിത്രത്തിൽ ദിവ്യപ്രഭയ്ക്ക് പുറമെ കനി കുസൃതി, ഹൃദു ഹാറൂൺ എന്നിവരും കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ചിരുന്നു.
ദിവ്യപ്രഭയുടെ ഇന്‍റിമേറ്റ് രംഗങ്ങൾ കാണാനുള്ള തിരക്കിൽ നിരവധി ആളുകൾ ലിങ്ക് ചോദിച്ച് സമൂഹമാധ്യമങ്ങളിൽ കമന്റിട്ടതും ചർച്ചയായിരുന്നു. എന്നാൽ വിഷയത്തെ വളരെ പക്വതയോടെയാണ് നടി ദിവ്യപ്രഭ കൈകാര്യം ചെയ്തത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിക്കുകയാണ് മലയാള സിനിമയിലെ യുവതാരങ്ങളായ ഹരികൃഷ്ണനും ഹിമ ശങ്കരിയും. ഇരുവരും അഭിനയിച്ച പുതിയ സിനിമ ഓഫ്റോഡിന്റെ പ്രമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും വിഷയത്തിൽ പ്രതികരിച്ചത്.
അഭിനയിച്ചത് മലയാളി അല്ലായിരുന്നുവെങ്കിൽ ആരും ഇത്രയും ലിങ്ക് ചോദിക്കാൻ സാധ്യതയില്ലെന്നും എല്ലാത്തിനും കാരണം ക്യൂരിയോസിറ്റിയാണെന്നുമാണ് ഹിമ ശങ്കരി പറഞ്ഞത്. കേരളത്തിന്റെ കൾച്ചറിൽ നിൽക്കുന്നൊരു പെൺകുട്ടി വേറൊരു ലെവലിൽ പോയി അങ്ങനൊരു കാര്യം ചെയ്തുവെന്ന് വിശ്വസിക്കാൻ പലർക്കും പറ്റുന്നില്ല.
നമ്മുടെ ഇവിടെയുള്ളൊരാൾ ഇങ്ങനെ അഭിനയിച്ചുവെന്നതാണ് പലരുടേയും മൈന്റ് സെറ്റ്. നമുക്ക് അറിയാവുന്നൊരാൾ ഇങ്ങനെ ചെയ്തുവെന്ന് കേൾക്കുമ്പോഴുള്ള ക്യൂരിയോസിറ്റിയാണ്. നേരെ മറിച്ച് ഒരു ഹിന്ദി ആക്ടറാണ് ഈ സീനിൽ അഭിനയിച്ചിരുന്നതെങ്കിൽ ഇത്രയും ക്യൂരിയോസിറ്റി ആളുകളിൽ ഉണ്ടാകുമായിരുന്നില്ല. മലയാളി എന്നൊരു കോൺസെപ്റ്റുണ്ടല്ലോ. മലയാളി അല്ലായിരുന്നുവെങ്കിൽ ഇത്രയും ലിങ്ക് ചോദിക്കാൻ സാധ്യതയില്ല.
ദിവ്യപ്രഭയ്ക്ക് ആ കഥാപാത്രം ചെയ്യണമെന്ന് തോന്നി അവർ ചെയ്തു. അത് നടി എന്ന രീതിയിൽ അവർക്ക് ഓക്കെയാണെങ്കിൽ എനിക്കും ഓക്കെയാണ്. അതിനെ ഇവിടെ നമ്മൾ ബോൾഡ്നെസ് എന്ന് വിളിക്കുന്നു. പക്ഷെ യഥാർത്ഥ ബോൾഡ്നെസ് വേറെ തന്നെയാണ്. ലോകം വേറെ തരത്തിൽ ഓപ്പണായിക്കൊണ്ടിരിക്കുമ്പോൾ നമ്മൾ ബോൾഡ്നെസ് എന്നും പറഞ്ഞ് ഇരിക്കുകയാണ്.
മലയാളി വലിയ സ്പെക്ട്രത്തിൽ ചിന്തിക്കുമ്പോൾ ഒരേ സമയം തന്നെ ഇപ്പുറത്ത് അവരുടെ പേഴ്സണൽ സ്പെക്ട്രം ചുരുങ്ങിയതാണ്. അതിന്റെ ഫലമായുള്ള അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് എനിക്ക് പെട്ടന്ന് റിലേറ്റ് ചെയ്യാൻ കഴിയും എന്നാണ് ഹിമ പറഞ്ഞത്. ബഹുജനം പലവിധം എന്നൊന്നുണ്ട്. നമുക്ക് ആരുടെയും വാമൂടി കെട്ടാൻ പറ്റില്ല.
അവരുടെ കൾച്ചർ അവർ കാണിക്കുന്നു. അങ്ങനെ എടുത്താൽ മതി. അഭിപ്രായം പറയരുത് കമന്റ് ചോദിക്കരുത് എന്നൊന്നും ആരോടും നമുക്ക് പറയാൻ പറ്റില്ല. ന്യൂഡിറ്റി കാണിക്കുന്നത് മാത്രമല്ല ബോൾഡ് ആക്ടിങ് എന്ന് നടൻ ഹരികൃഷ്ണനും പറഞ്ഞു.
content highlight: hima-shankari-reacted-to-divya-prabhas-leaked-scene-