തിരുവനന്തപുരം: മന്നം ജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്താൻ രമേശ് ചെന്നിത്തലയെ ക്ഷണിച്ച് എൻഎസ്എസ്. എട്ടു വർഷമായി എൻഎസ്എസും ചെന്നിത്തലയും അകൽച്ചയിലായിരുന്നു. ഇതിനാണ് ഇപ്പോൾ അന്ത്യമാകുന്നത്.
എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ താക്കോൽ സ്ഥാന പരാമർശവും ചെന്നിത്തല അത് തള്ളിപ്പറഞ്ഞതും ആയിരുന്നു അകൽച്ചക്ക് കാരണം. കുറെ നാളുകളായി എൻഎസ്എസ് പരിപാടികളിലേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നില്ല.
2013 ൽ ആയിരുന്നു കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച താക്കോൽ സ്ഥാന വിവാദം. ഉമ്മൻ ചാണ്ടി സർക്കാരിൽ താക്കോൽ സ്ഥാനത്തേയ്ക്ക് രമേശ് ചെന്നിത്തലയെ കൊണ്ടുവരണം എന്ന എൻഎസ്എസ് ജെനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസ്താവനയാണ് വലിയ വിവാദമായത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആദ്യം ഇതിന് വഴങ്ങിയില്ല. വിവാദമായതോടെ സുകുമാരൻ നായരുടെ പ്രസ്താവനയെ രമേശ് ചെന്നിത്തലയ്ക്ക് തന്നെ അന്ന് തള്ളി പറയേണ്ടി വന്നു. ഇതാണ് ചെന്നിത്തല എൻഎസ്എസ് അകൽച്ചയിലേക്ക് നയിച്ചത്.
STORY HIGHLIGHT: ramesh chennithala participates in nss program