India

ഭൂമി തർക്കം; നാൽപ്പതുകാരിയുടെ മൂക്ക് മുറിച്ച് മരുമകനും ബന്ധുക്കളും; മൂക്ക് ബാ​ഗിലാക്കി ആശുപത്രിയിലെത്തി യുവതി | women and her nose

മുറിച്ചെടുത്ത മൂക്ക് ബാ​ഗിലാക്കി പാലിയിലെ ആശുപത്രിയിൽ ഇവർ എത്തുകയും ചെയ്തു

ജയ്പുർ: നാൽപ്പതുകാരിയുടെ മൂക്ക് മരുമകനും ബന്ധുക്കളും ചേർന്ന് മുറിച്ചെടുത്തു. ജലോറിലെ സെയ്ല സ്വദേശിയായ കുക്കി ദേവിയാണ് ആക്രമണത്തിന് ഇരയായത്. ഭൂമി തർക്കത്തെ തുടർന്ന് ആയിരുന്നു ആക്രമണം. മുറിച്ചെടുത്ത മൂക്ക് ബാ​ഗിലാക്കി പാലിയിലെ ആശുപത്രിയിൽ ഇവർ എത്തുകയും ചെയ്തു.

കഴിഞ്ഞ കുറച്ചുദിവസമായി മൊക്നി ​ഗ്രാമത്തിലുള്ള അമ്മവീട്ടിലായിരുന്നു കുക്കി ദേവി താമസിച്ചിരുന്നത്. ​ഗ്രാമത്തിലെ സ്ഥലത്തെ ചൊല്ലി ഇവരുടെ അമ്മാവനും അനന്തരവനും തമ്മിൽ തർക്കമുണ്ടായിരുന്നു.

മരുമകൾക്കും അവരുടെ മകനുമൊപ്പം തർക്കസ്ഥലം സന്ദർശിക്കാനായി പോയപ്പോൾ അനന്തരവനായ ഓംപ്രകാശും മറ്റു ബന്ധുക്കളും ചേർന്ന് ആക്രമിക്കുകയായിരുന്നു. തർക്കത്തിനിടെ ഓംപ്രകാശ് കത്തി ഉപയോ​ഗിച്ച് കുക്കി ദേവിയുടെ മൂക്ക് മുറിച്ചെടുക്കുകയായിരുന്നു.

മുറിച്ചെടുത്ത മൂക്ക് ബാ​ഗിലാക്കി പാലിയിലുള്ള ബം​ഗാർ ആശുപത്രിയിലേക്കാണ് കുക്കി ദേവി ആദ്യം പോയത്. പ്രാഥമിക ശിശ്രൂഷകൾക്ക് ശേഷം ജോദ്പുരിലെ ആശുപത്രിയിലേക്ക് ഇവരെ റഫർ ചെയ്തു. പ്ലാസ്റ്റിക് സർജറിയിലൂടെ മാത്രമേ മൂക്ക് കൂട്ടിച്ചേർക്കാൻ കഴിയൂവെന്നാണ് ഡോക്ടർമാർ പറയുന്നത്.

STORY HIGHLIGHT: rajastan women and her nose