ബാലയുടെ മൂന്നാമത്തെ വിവാഹമാണ് കോകിലയുമായുള്ളത്. അമൃതയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം ബാല എലിസബത്തിനെ വിവാഹം കഴിച്ചിരുന്നു. ഇരുവരും സോഷ്യല്‍ മീഡിയയിലെ ജനപ്രീയ ജോഡിയായിരുന്നു. എന്നാല്‍ ആ ബന്ധത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നു.
ബാലയുടെ ആദ്യ ജീവിത പങ്കാളി ഗായികയായ അമൃത സുരേഷായിരുന്നു. അതൊരു പ്രണയ വിവാഹമായിരുന്നു. എന്നാൽ അതിനും മുമ്പ് നടൻ ചന്ദന എന്നൊരു പെൺകുട്ടിയെ വിവാഹം കഴിച്ചിട്ടുള്ളതായി അടുത്തിടെ പ്രചരിച്ചിരുന്നു. അതിൽ സത്യമില്ലെന്നാണ് ബാല പറയുന്നത്. അമൃതയുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം ബാലയ്ക്ക് പങ്കാളിയായി വന്നത് എലിസബത്ത് ഉദയനായിരുന്നു. വിവാഹം പക്ഷെ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിരുന്നില്ല.
ഒരു വർഷം മുമ്പ് എലിസബത്തുമായുള്ള ബന്ധവും ബാല അവസാനിപ്പിച്ചു. ശേഷമാണ് ബാലയുടെ മാമന്റെ മകളായ കോകില നടന്റെ ജീവിതത്തിലേക്ക് വരുന്നത്. ഒരു വർഷമായി കൊച്ചിയിൽ ബാലയ്ക്കൊപ്പം കോകില താമസിക്കുന്നുണ്ട്. പക്ഷെ അടുത്തിടെയാണ് ഇരുവരും ഔദ്യോഗികമായി വിവാഹിതരായത്. വിവാഹത്തോടെ കൊച്ചി ഉപേക്ഷിച്ച ബാല ഇപ്പോൾ വൈക്കത്താണ് കോകിലയ്ക്കൊപ്പം താമസം.
കഴിഞ്ഞ ദിവസമായിരുന്നു ബാലയുടെ പിറന്നാൾ. കോകില ജീവിതത്തിലേക്ക് വന്നശേഷമുള്ള ആദ്യ പിറന്നാൾ ആയതിനാൽ ബന്ധുക്കളെയും സുഹൃത്തുക്കളേയും നാട്ടുകാരേയും വിളിച്ച് ചേർത്ത് വിപുലമായി തന്നെ നടൻ ആഘോഷിച്ചു. കോകിലയ്ക്കൊപ്പം കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയ പേജിലൂടെ നടൻ പങ്കുവെച്ചിരുന്നു. ചടങുകൾക്കിടെ കോകില പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
കോകിലയുടെ പ്രതികരണം ഇങ്ങനെ-
‘ഞങ്ങൾ സന്തോഷത്തോടെയാണ് പോകുന്നത്, ഇത്രയും നാളും സൈലന്റ് ആയിരുന്ന സ്ത്രീ വന്ന് എന്തൊക്കെയോ തെറ്റായി പറയുകയാണ്. ഞങ്ങൾ നന്നായി പോകുകയാണ്. ഞങ്ങളെ ദ്രോഹിക്കാതെ സ്വന്തം ജോലി നോക്ക് പോകുക. ഒരു കാര്യവുമില്ലാതെ മാമയെ പറ്റി അനാവശ്യ കാര്യങ്ങൾ പറയരുത്. ഒരു വിഷയം ഉണ്ട്. അത് പുറത്ത് പറയാത്തതാണ്. ഒരാളുടെ ജീവിതം നശിപ്പിക്കരുതെന്ന് കരുതിയാണ് മിണ്ടാതിരിക്കുന്നത്. ഇനിയും ഇതുപോലെ സംസാരിക്കുന്നത് തുടർന്നാൽ ഞാൻ മിണ്ടാതിരിക്കില്ല, മാമയുടെ സമ്മതം പോലും ചോദിക്കാതെ ഞാൻ വെളിപ്പെടുത്തും’, കോകില പറഞ്ഞു.
വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. എലിസബത്തിനെ കോകില ഭീഷണിപ്പെടുത്തുകയാണെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. ഇത് തന്നെയാണ് തനിക്ക് ഭീഷണി സന്ദേശം ലഭിക്കുന്നുണ്ടെന്ന് എലിസബത്ത് പറഞ്ഞതെന്നും കമന്റിൽ പറയുന്നു.
മറ്റൊരു കമന്റ് ഇങ്ങനെ-‘ഇപ്പോൾ എലിസബത്തിനായോ കുറ്റം!. .ബാല നിങ്ങൾ തന്നെ അല്ലെ എലിസബത്താണ് എന്നെ ഇപ്പോൾ പൊന്നുപോലെ നോക്കുന്നത് എന്നു ഓപ്പറേഷൻ കഴിഞ്ഞ ഉടനെയുള്ള വിഡിയോകളിലെല്ലാം പറഞ്ഞിരുന്നത്. അവരുള്ളത്കൊണ്ടാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നത് എന്നും പറഞു. ഓപ്പറേഷൻ കഴിഞ്ഞു വീട്ടിലെത്തിയപ്പോഴും ഇതുതന്നെ അല്ലെ പറഞുകൊണ്ടിരുന്നത്. ഇതിനിടയിൽ ഈ കഥാപാത്രം എവിടന്നു വന്നു. . ഇപ്പോൾ എലിസബത്ത് ആരായി? മനുഷ്യർ എന്താണിങ്ങനെ സ്വാർത്ഥരാകുന്നത് കഷ്ട്ടം’, കമന്റിൽ പറയുന്നു.
തനിക്ക് ഓട്ടിസമാണെന്നും കുട്ടികൾ ഉണ്ടാകില്ലെന്നുമൊക്കെയുള്ള കമന്റുകൾ വരുന്നുണ്ടെന്നും ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും എലിസബത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഭീഷണിപ്പെടുത്തി വീഡിയോ ചെയ്യിക്കുന്നത് നിർത്താമെന്ന് ആരും കരുതേണ്ടെന്നായിരുന്നു എലിസബത്ത് വ്യക്തമാക്കിയത്.
content highlight: bala-wife-kokila