ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള നിരവധി വസ്തുക്കൾ നമുക്കിടയിൽ ഉണ്ട് അവയിൽ പലതിന്‍റെയും യഥാർത്ഥ മൂല്യം നമുക്ക് അറിയില്ല എന്നതാണ് സത്യം. അത്തരത്തിൽ നമുക്ക് അറിയാത്ത ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നാണ് അയമോദകം. അയമോദകം നമ്മുടെ ശരീരത്തിലേക്ക് എത്തുന്നതുകൊണ്ട് ആരോഗ്യഗുണങ്ങൾ പലതാണ് ശരീരത്തിലെ ആരോഗ്യപ്രശ്നങ്ങൾക്ക് വളരെയധികം ഗുണം നൽകുന്ന അയമോദകം എന്തൊക്കെ രോഗങ്ങളെ നമ്മളിൽ നിന്നും അകറ്റുന്നുണ്ട് എന്ന് നോക്കാം.
എന്താ അസുഖം വന്നാലും അതിനുള്ള ഒരു പ്രതിവിധി എന്ന രീതിയിലാണ് അയമോദകം ആളുകൾ ഉപയോഗിക്കുന്നത് ശരിക്കും അയമോദകം വെള്ളത്തിൽ കുതിർത്ത് ഈ വെള്ളം ശരീരത്തിലേക്ക് എത്തിക്കുകയാണെങ്കിൽ അത് വളരെയധികം നല്ലതാണ് അയമോദക വെള്ളം ആരോഗ്യ പ്രശ്നങ്ങൾക്ക് വലിയൊരു പരിഹാരം തന്നെയാണ് നൽകുന്നത്. രാത്രിയിൽ അയമോദകം വെള്ളത്തിൽ കുതിർത്ത രാവിലെ ഈ വെള്ളം അരിച്ചെടുത്ത് വെറും വയറ്റിൽ കുടിക്കുകയാണെങ്കിൽ ഗുണങ്ങൾ നിരവധിയാണ് അയമോദക വെള്ളം കുടിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെ വെറും വയറ്റിൽ ആണ്.വെറും വയറ്റിൽ ഈ വെള്ളം കുടിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപ് ഈ വെള്ളം കുടിക്കാവുന്നതാണ്
ഗുണങ്ങൾ
- ബാക്ടീരിയയുടെ വളർച്ചയെ തടയുന്നുണ്ട്
- ആന്റി മൈക്രോബയൽ ഗുണങ്ങൾ
- അണുബാധ അകറ്റുന്നു
- പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
- ചീത്ത കൊളസ്ട്രോൾ മാറ്റുന്നു
- ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നു
- ശരീരത്തിലെ രക്തക്കുഴലുകളുടെ രക്തയോട്ടം വർദ്ധിപ്പിക്കുന്നു
- രക്തസമ്മർദ്ദം കുറയ്ക്കുന്നു
- അൾസർ ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു
- ജലദോഷം ചുമ കഫം എന്നിവയെ നിയന്ത്രിക്കുന്നു