ഒട്ടുമിക്ക ആളുകളുടെയും പ്രിയപ്പെട്ട ഒന്നാണ് പിസ എന്നത് പിസ കഴിക്കുവാൻ ഇഷ്ടമില്ലാത്തതായി ആരാണ് ഉള്ളത് എന്ന് തന്നെ പറയണം ഫാസ്റ്റ് ഫുഡും ജംഗ്ഫുഡുകളും മലയാളികൾക്ക് പ്രിയപ്പെട്ടതായ സമയം മുതൽ പിസ്സ മലയാളികളുടെ ഇഷ്ടമെനു ഇടം പിടിച്ചതാണ് യുവതലമുറയുടെ സ്ഥിരം ശീലമായി ഇത് മാറുകയും ചെയ്തിട്ടുണ്ട് ആരോഗ്യപ്രദമായ പലതും ഇതിൽ ഉണ്ടാവാറില്ല എങ്കിലും പിസ്സയും ബർഗറും പലപ്പോഴും ദിവസവും കഴിക്കുന്ന ആളുകൾ നമുക്കിടയിലുണ്ട് ഇങ്ങനെയുള്ളവർ മനസ്സിലാക്കേണ്ട ചില കാര്യങ്ങളാണ് പറയുന്നത്
കാത്തിരിക്കുന്ന അപകടങ്ങൾ
അമിതമായി പിസ കഴിക്കുന്ന ആളുകൾക്ക് പ്രമേഹവും ഹൃദയഘാതവും ഉണ്ടാകുമെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത് കഴിക്കുന്നത് മൂലം ഉണ്ടാകുന്ന മറ്റൊരു പ്രധാനമായ അപകടസാധ്യത ഹൃദയാഘാത സാധ്യതയാണ്. ഹൈപ്പർ ടെൻഷനാണ് നമുക്ക് പിസ്സ നൽകുന്നത് സംസ്കരിച്ച ഭക്ഷണങ്ങൾ സംയോജിപ്പിക്കുന്നത് കൊണ്ട് തന്നെ ഇത് ഹൈപ്പർ ടെൻഷൻ ഉണ്ടാക്കാൻ സാധിക്കും. പിസ കഴിക്കുന്ന ആളുകളിൽ അമിതവണ്ണം ഉണ്ടാകുന്നതായി കാണാൻ സാധിക്കുന്നു. വ്യായാമം കൂടിയില്ലെങ്കിൽ ഇത് വലിയ ബുദ്ധിമുട്ടായി മാറും. അമിതവണ്ണം കാരണം നമ്മുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകുന്നു അമിതമായി പിസ കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്കും ഇടയാകും അതേപോലെ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുവാനും ഇത് സഹായിക്കും