Recipe

തട്ടുകട സ്റ്റൈൽ ഗ്രീൻപീസ് മുട്ട മസാല വീട്ടിൽ തയ്യാറാക്കാം – greenpeas mutta masala

എത്ര കഴിച്ചാലും മടുപ്പ് തോന്നാത്ത ഗ്രീൻപീസ് കൊണ്ടുള്ള ഒരു വിഭവമാണ് ഗ്രീൻപീസ് മുട്ട മസാല. തട്ടുകടയിൽ നിന്നും ലഭിക്കുന്ന അതെ രുചിയിൽ ഗ്രീൻപീസ് മുട്ട മസാല വീട്ടിൽ തന്നെ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.

ചേരുവകൾ

  • ഗ്രീൻപീസ് – 1 കപ്പ്
  • മുട്ട – 3 എണ്ണം
  • സവാള – 1 എണ്ണം
  • പച്ചമുളക് – 4 എണ്ണം
  • തക്കാളി – 1 എണ്ണം
  • കറിവേപ്പില – 2 തണ്ട്
  • മഞ്ഞൾപ്പൊടി – 1/2 ടീസ്‌പൂൺ
  • ഗരംമസാല – 1/2 ടീസ്‌പൂൺ
  • എണ്ണ – 1 ടേബിൾ സ്‌പൂൺ
  • കുരുമുളകുപൊടി – 1/4 ടീസ്‌പൂൺ
  • ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തു വച്ച ഗ്രീൻപീസ് അൽപം മഞ്ഞളും ഉപ്പും ചേർത്ത് വേവിക്കുക. ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാകുമ്പോൾ എണ്ണം ഒഴിക്കുക. ചെറുതായി അരിഞ്ഞ സവാള ഇതിലേക്കിട്ട് വഴറ്റുക. സവാള വാടി വരുമ്പോൾ അരിഞ്ഞ് വച്ച തക്കാളി, പച്ചമുളക് എന്നിവ കൂടെ ചേർക്കാം. ശേഷം ഇതിലേക്ക്മ ഞ്ഞൾ പൊടി, ഗരംമസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വഴറ്റാം. ഇതിലേക്ക് വേവിച്ച് വച്ച ഗ്രീൻ പീസ് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. മുട്ട കട്ടപിടിക്കാതെ ശ്രദ്ധിക്കണം. ഇതിലേക്ക് കുരുമുളക് ചേർത്ത് രണ്ട് മിനിറ്റ് നേരം വേവിക്കാം. ഇനി ഇത് അടുപ്പിൽ നിന്ന് മാറ്റം. ചെറുതായി അരിഞ്ഞു വച്ച സവാള, തക്കാളി, കറിവേപ്പില എന്നിവ ഇതിന് മുകളിലായി വിതറാം. രുചികരമായ ഗ്രീൻ പീസ് മുട്ടമസാല റെഡി.

STORY HIGHLIGHT: greenpeas mutta masala