Spirituality

പുതുവർഷത്തിൽ ഈ നിറങ്ങൾ ഉപയോഗിച്ചാൽ ഭാഗ്യം നിങ്ങളെ തേടി വരും

2024 ഏതാണ്ട് യാത്ര പറഞ്ഞു കഴിഞ്ഞു ഇനി പുതിയ വർഷമാണ് പുതിയ പ്രതീക്ഷകൾ നിറഞ്ഞുനിൽക്കുന്ന പുതിയ വർഷം ജനുവരി ഒന്നിന് നമ്മൾ ചില പ്രത്യേകമായ നിറങ്ങൾ ധരിക്കുകയാണെങ്കിൽ നമുക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും എന്നാണ് ജ്യോതിഷപ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത് ജീവിതത്തിലെ പോസിറ്റീവായ മാറ്റങ്ങൾക്ക് ഈ നിറങ്ങൾ സഹായപ്രദമാകും എന്നും പറയുന്നുണ്ട്.. ഇത്തരത്തിൽ ഭാഗ്യം കൊണ്ടു വരുന്ന നിറങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

മേടം രാശിയിലുള്ള ആളുകൾക്ക് ഭാഗ്യ നിറം എന്നത് ചുവപ്പ് വെള്ള തിളക്കമുള്ള മഞ്ഞ എന്നിവയാണ് മേടം രാശിക്കാരെ പൊതുവേ ഭരിക്കുന്നത് ചൊവ്വയാണ് എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ ഇവർക്ക് കൂടുതൽ മികച്ച നിറങ്ങൾ വെള്ളം ചുവപ്പ് തിളക്കമുള്ള മഞ്ഞ എന്നിവയാണ്

ഇനി ഇടവ രാശിയിലേക്ക് വരികയാണെങ്കിൽ അവർക്കുള്ള ഭാഗ്യം നിറങ്ങൾ പച്ച പിങ്ക് ബ്രൗൺ എന്നിവയാണ് ശുക്രനാണ് ഇടവം രാശിക്കാരെ ഭരിക്കുന്നത് അതുകൊണ്ടാണ് ഈ നിറങ്ങൾ മികച്ചതാകുന്നത്

മിഥുനം രാശിക്കാരുടെ പ്രിയപ്പെട്ട നിറങ്ങളായി വരുന്നത് മഞ്ഞ ഇളം പച്ച നീല എന്നിവയാണ് കാരണം ബുധനാണ് മിഥുനം രാശിക്കാരെ ഭരിക്കുന്നത്

കർക്കിടകം രാശിക്കാരെ ഭരിക്കുന്നത് ചന്ദ്രനാണ് ഇവരുടെ ഭാഗ്യം നിറങ്ങളായി പറയുന്നത് വെള്ളി വെള്ള ഇളം നീല എന്നിവയാണ്

ചിങ്ങം രാശിക്കാർക്ക് ഭാഗ്യം നിറങ്ങളായി വരുന്നത് ഗോൾഡ് ഓറഞ്ച് പർപ്പിൾ എന്നിവയാണ് ചിങ്ങം രാശിക്കാരെ ഭരിക്കുന്നത് സൂര്യനാണ്

കന്നി രാശിക്കാരുടെ ഭാഗ്യം നിറങ്ങൾ പച്ച നീല ബീജനിറം എന്നിവയാണ് കണ്ണിരാശിക്കാരെ ഭരിക്കുന്നത് ബുധനാണ്

തുലാം രാശിക്കാരുടെ ഭാഗ്യ നിറങ്ങൾ നീല പിങ്ക് ഇളം മഞ്ഞ എന്നിവയാണ് ശുക്രനാണ് ഇവരെയും ഭരിക്കുന്നത്

വൃശ്ചിക രാശിക്കാരുടെ ഭാഗ്യ നിറങ്ങൾ കടും ചുവപ്പ് കറുപ്പ് മെറൂൺ എന്നിവയാണ്

ധനു രാശിക്കാർക്ക് അവരുടെ ഭാഗ്യം നിറങ്ങളായി വരുന്നത് പർപ്പിൾ നീല വെള്ള എന്നിവയാണ്. ഇവരെ ഭരിക്കുന്നത് വ്യാഴമാണ്

മകരം രാശിക്കാരുടെ ഭാഗ്യനിറങ്ങൾ കടുംപച്ച ചാര നിറം കറുപ്പ് എന്നിവയാണ് ഇവർക്ക് ശനിയാണ് ഭരണകർത്താവായി വരുന്നത്

കുംഭം രാശിക്കാരുടെ ഭാഗ്യ നിറങ്ങൾ നീല വെള്ളി പർപ്പിൾ എന്നിവയാണ് വ്യാഴമാണ് ഇവരെ ഭരിക്കുന്നത്

മീന രാശിക്കാരുടെ ഭാഗ്യ നിറങ്ങൾ പച്ച ലാവണ്ടർ നീല എന്നിവയാണ് വ്യാഴമാണ് മീനം രാശിക്കാരെ ഭരിക്കുന്നത്

Latest News