ചായക്കൊപ്പം കഴിക്കാൻ സ്വാദിഷ്ടമായ ഒരു സ്നാക്ക്സ് തയ്യാറാക്കിയാലോ? വളരെ രുചികരമായി പപ്പടം വെച്ച് ഒരു സ്നാക്ക്സ്. എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- പപ്പടം
- എണ്ണ
- കറിവേപ്പില
- മുളകുപൊടി
തയ്യാറാക്കുന്ന വിധം
പപ്പടം നീളത്തിൽ ചെറുതായി അരിയുക. ശേഷം എണ്ണയിൽ വറുത്തെടുക്കുക. ചുവന്ന നിറമാകും വരെ വറുക്കുക. അതിനു ശേഷം കോരി മാറ്റി വയ്ക്കുക. അതേ ചട്ടിയിൽ, ശേഷിക്കുന്ന എണ്ണയിലേക്ക് കുറച്ച് കറിവേപ്പിലയും മുളകുപൊടിയുമിട്ട് മൂപ്പിച്ചെടുക്കുക. ഇതിലേക്ക് വറുത്തുവച്ചിരിക്കുന്ന പപ്പടം ചേർത്ത് മസാല എല്ലായിടത്തും പിടിക്കുന്ന രീതിയിൽ നന്നായി ഇളക്കി യോജിപ്പിക്കുക.