മിൽക്ക് ടോസ്റ്റ് ഇഷ്ടമാണോ? എങ്കിൽ വളരെ എളുപ്പത്തിൽ വെറും മൂന്ന് ചേരുവകൾ കൊണ്ട് തയാറാക്കാവുന്ന ഒരു മിൽക്ക് ടോസ്റ്റ് റെസിപ്പിയിതാ. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ബ്രെഡ്
- പാൽ
- നെയ്
- മിൽക്ക് മെയ്‌ഡ്
തയ്യാറാക്കുന്ന വിധം
രണ്ടു സ്ളൈസ് ബ്രെഡ് പാനിലേക്ക് വയ്ക്കുക. ശേഷം പാൽ ഒഴിച്ച് ബ്രെഡ് കുതിർത്തെടുക്കാം. ബട്ടർ/നെയ് ബ്രെഡിനു മുകളിലായി ഒഴിക്കാവുന്നതാണ്. പാൽ മുഴുവൻ ബ്രെഡിലേക്ക് ഇറങ്ങി ശേഷം പാനിൽ നിന്നു മാറ്റാം. ബ്രെഡിനു മുകളിൽ പഴം, തേൻ, മിൽക്ക് മെയ്‌ഡ്, ചോക്ലേറ്റ് സോസ് എന്നിവയിൽ ഏതെങ്കിലും സെർവ് ചെയ്യുന്നതിനു മുൻപ് ടോപ്പിങ്ങായി ചേർക്കാം.