ചെറുതും വലതുമായ നിരവധി വേഷങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് അഞ്ജു കുര്യന്. ദിലീപ്, ഫഹദ് ഫാസില്‍, ആസിഫ് അലി, ഉണ്ണി മുകുന്ദന് തുടങ്ങിയ മലയാളത്തിലെ മുന്‍നിര നായികന്മാര്‍ക്കൊപ്പം തിളങ്ങിയ അഞ്ജു കുര്യന് സോഷ്യല്‍ മീഡിയയിലും സജീവമാണ്.
താരത്തിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. അതീവ ഗ്ലാമറസ് ലുക്കിലാണ് നടി ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. പ്രഷുൺ പ്രശാന്ത് ആണ് ഈ മനോഹരമായ ചിത്രത്തിന് പിന്നിൽ. ഇതിനോടകം നിരവധി പേരാണ് ഫോട്ടോഷൂട്ട് വീഡിയോ കണ്ടിരിക്കുന്നത്.
View this post on Instagram
2013ല്‍ അല്‍ഫോണ്‍സ് പുത്രന് ഒരുക്കിയ നേരം സിനിമയില്‍ നിവിന്‍ പോളിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ട് അഭിനയരംഗത്തേക്ക് കടന്നു വന്ന താരമാണ് അഞ്ജു കുര്യന്. സിനിമയില്‍ നാടന്‍ ലുക്കില്‍ കൂടുതല്‍ കണ്ടിട്ടുള്ള അഞ്ജുവിന്റെ ഗ്ലാമര്‍ ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറല്‍. അടുത്ത വർഷമാണ് താരത്തിന്റെ വിവാഹം. റോഷൻ എന്നാണ് വരന്റെ പേര്. ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയം.
STORY HIGHLIGHT: anju kurians glamour photoshoot video