Celebrities

വേദനകള്‍ മറക്കാന്‍ ഇത് മാത്രമാണ് ഏറ്റവും നല്ല മരുന്ന്; അമൃത സുരേഷ് – Amrita Suresh share new pictures

സമൂഹ മാധ്യമങ്ങളിലൂടെ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ഗായികയാണ് അമൃത സുരേഷ്. ഒരുസമയത്ത് വിവാഹജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചെല്ലാം പറയുകയും അമൃതയ്ക്കും കുടുംബത്തിനും നേർക്ക് കടുത്ത സൈബർ അറ്റാക്ക് നേരിടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ തന്റേതായ ലോകത്ത് ഹാപ്പിയായി ജീവിക്കുകയാണ് താരം. വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുള്ള താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്.

‘ചിരിക്കുക, അതാണ് വേദനകള്‍ അകറ്റാന്‍ നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമുള്ള ഏറ്റവും എളുപ്പവും, അതേ സമയം പവര്‍ഫുളും ആയിട്ടുള്ള മരുന്ന്. ഏതൊരു കൊടുങ്കാറ്റിനി് മുന്നിലും ചിരിച്ചുകൊണ്ട് നില്‍ക്കു, കാരണം കൂടുതള്‍ തിളക്കമുള്ള ദിവസങ്ങള്‍ മുന്നിലുണ്ട്’ എന്നാണ് പുതിയ പോസ്റ്റിലൂടെ അമൃത പറയുന്നത്. ചിരിച്ചുകൊണ്ടേയിരിക്കുക, എല്ലാം ശരിയാവും, പോസിറ്റീവിറ്റി എന്നിങ്ങനെയാണ് ഫോട്ടോയ്ക്ക് ഹാഷ് ടാഗായി നല്‍കിയിരിക്കുന്നത്. അമൃതയുടെ മനോഹരമായ ഒരു ചിത്രവും ഇതിനൊപ്പം ചേർത്തിട്ടുണ്ട്.

അസിസ്റ്റന്റ് ഡയരക്ടറും, അമൃതയുടെ ഉറ്റ സുഹൃത്തുമായ കുക്കുവാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സ്‌നേഹം അറിയിച്ച് നിരവധി കമന്റുകളും ലൈക്കുകളുമാണ് പോസ്റ്റിന് താഴെ ആരാധകർ അറിയിച്ചിരിക്കുന്നത്. മ്യൂസിക് ഷോകളും , സ്‌റ്റേജ് പരിപാടികളുമൊക്കെയായി അമൃത തിരക്കിലാണ് താരം.

STORY HIGHLIGHT: Amrita Suresh share new pictures