ചേരുവകൾ
ഈന്തപ്പഴം : 1kg
പഞ്ചസാര : 400 to 500 gm (മധുരത്തിന് അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ഞാൻ 400gm ചേർത്തുള്ളൂ..അധികം മധുരം ഇല്ല ഞാൻ ഉണ്ടാക്കിയ വൈനിന് )
തിളപ്പിച്ചു ചൂടാറിയ വെള്ളം : 2 + 1 ലിറ്റർ
യീസ്റ്റ് : 1 ടീ സ്പൂണ്
ഗോതമ്പ് :1 വലിയ പിടി
ഇഞ്ചി ചതച്ചത് :1 വലിയ കഷ്ണം
പട്ട : 1 വലിയ കഷ്ണം
ഗ്രാമ്പു : 5 എണ്ണം
സിട്രിക് ആസിഡ് : 15 gm
തയ്യാറാക്കുന്ന വിധം
ഈന്തപ്പഴം കുരു കളഞ്ഞ് കഴുകി വൃത്തിയാക്കി 1 ലിറ്റർ വെള്ളത്തിൽ ഒരു 20 മിനിറ്റ് തിളപ്പിക്കുക. നന്നായി ഉടഞ്ഞു വരണം. ഇനി ഇത് നന്നായി തണുക്കാൻ മാറ്റി വെക്കുക
ഒരു ഗ്ലാസ് ചെറുചൂട് വെള്ളത്തിൽ യീസ്റ്റ് , കുറച്ചു പഞ്ചസാര എന്നിവ ചേർത്ത് ഇളക്കി കുറച്ചു സമയം മാറ്റി വെക്കുക.
ഈന്തപ്പഴം നന്നായി തണുത്തു കഴിഞ്ഞാൽ ഒരു ഭരണിയിലേക്ക് മാറ്റുക. ബാക്കി എല്ലാ ചേരുവകൾ കൂടെ ചേർത്തു നന്നായി ഇളക്കുക. മാറ്റി വെച്ച യീസ്റ്റ് ചേർത്തിളക്കുക.
നന്നായി മൂടി കെട്ടി മാറ്റിവെക്കുക
അടുത്ത ദിവസം മുതൽ 21 ദിവസം തുടർച്ചയായി എല്ലാ ദിവസവും ഒരു നേരം ഒരു തടി തവി കൊണ്ട് നന്നായി ഇളക്കി കൊടുക്കണം. ഇളക്കാൻ ഉപയോഗിക്കുന്ന തവി നന്നായി കഴുകി ഉണക്കി എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ ദിവസവും ഇളക്കി കഴിഞ്ഞാൽ മുറുക്കി മൂടി വെക്കണം
ശേഷം ഒരു 10 ദിവസം ഇളക്കാതെ മാറ്റി വെക്കുക. പിന്നീട് അരിച്ചെടുക്കാം. കുറച്ചു ദിവസം വെച്ചാൽ വൈൻ തെളിഞ്ഞു കിട്ടും. ശേഷം കുപ്പിയിൽ ആക്കാം.