സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താര കുടുംബമാണ് നടന്‍ കൃഷ്ണ കുമാറിന്റെത്. രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണയുടെ വിവാഹമായിരുന്നു താര കുടുംബത്തില്‍ അടുത്തിടെ നടന്ന വലിയ സന്തോഷം. ദിയ ഗര്‍ഭിണിയാണ് എന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്.
ഇപ്പോഴിതാ ദിയ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തില്‍ സ്ലീവ്‌ലെസ് ആയിട്ടുള്ള മോഡേണ്‍ വസ്ത്രമാണ് ദിയ ധരിച്ചിരിക്കുന്നത്. ഇതിന് താഴെ നിരവധി കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. ഇതിൽ ഒരാൾ ‘ഈ പെണ്ണല്ലേ പ്രഗ്നന്റ് ആണെന്ന് പറയുന്നത് കേട്ടത്’ എന്ന കമെന്റിന് താരം നൽകിയിരിക്കുന്ന മറുപടിയാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ‘എനിക്കൊരു പേരുണ്ട്. നിങ്ങള്‍ എന്നോ അഥവ ദിയ എന്നോ അഭിസംബോധന ചെയ്യുന്നത് നല്ലതായിരിക്കും’ എന്ന് ദിയ മറുപടി നൽകുകയും ചെയ്തു.
ദിയയെ പിന്തുണച്ചു കൊണ്ടാണ് ആരാധകരും എത്തിയിരിക്കുന്നത്. പുതിയ ചിത്രത്തില്‍ തെലുങ്ക് നടി സാമന്ത റുത്പ്രഭുവിനെ പോലെ തോന്നുന്നത് ആയിട്ടും ചിലര്‍ സൂചിപ്പിച്ചു. മറുപടി പറയാത്ത സ്ഥിതിയ്ക്ക് ഗർഭിണിയാകാൻ സാധ്യത ഉണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ. അശ്വിന്‍ ഗണേശിനെയാണ് താരം വിവാഹം കഴിച്ചത്.
STORY HIGHLIGHT: diya krishna mass reply to a fan