ഈ ചൂടത്തും തണുപ്പത്തും കുടിക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാം രുചികരമായ ഈ സ്പെഷ്യൽ സർബത്ത്. എല്ലാവർക്കും ഇഷ്ടപ്പെടും ഈ സ്പെഷ്യൽ സർബത്ത് ആരും വേണ്ടെന്ന് പറയില്ല.
ചേരുവകൾ
- തിളപ്പിച്ചാറി തണുപ്പിച്ച പാൽ – അര ലിറ്റർ
- ഫ്രീസറിൽ വച്ച പഞ്ചസാര വെള്ളം – അര ലിറ്റർ
- റോസ് സിറപ്പ് – 20 മില്ലി
- തണ്ണിമത്തൻ ചെറുതാക്കി മുറിച്ചത് – അര കിലോഗ്രാം
തയ്യറാക്കുന്ന വിധം
ഒരു ബൗളിൽ പാലെടുത്ത് അതിലേക്ക് ഐസ് വാട്ടറും റോസ് സിറപ്പും ചേർത്തിളക്കി തണ്ണിമത്തനും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് സെർവ്വിംഗ് ഡിഷിലേക്ക് ഒഴിച്ച് ഉപയോഗിക്കാം.
STORY HIGHLIGHT : special sarbath