ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കിയ ആദം ഗബ്രിയേൽ പുരോഹിതന്റെ അടുത്തു നിന്നും പഠിച്ച റൊട്ടി ആണ്. അതിനാൽ നാടോടികൾ ആയ തുർക്കികളുടെ പ്രധാന വിഭവമായ ബ്രഡ് ആണ് ഈസ്റ്റർ സ്പെഷ്യൽ തുർക്കിഷ് ബ്രെഡ്. വീട്ടിൽ തയ്യാറാക്കിയാലോ.
ചേരുവകൾ
- മൈദ – 1/2 കിലോ
- യീസ്റ്റ് – 1/2 സ്പൂൺ
- പഞ്ചസാര – 1 സ്പൂൺ
- ഉപ്പ് – 1 സ്പൂൺ
- ഒലിവ് ഓയിൽ – 1/4 കപ്പ്
- പാൽ – 2 ഗ്ലാസ്സ്
- ഒറീഗാനോ – 2 സ്പൂൺ
- മുളക് ചതച്ചത് – 2 സ്പൂൺ
തയ്യറാക്കുന്ന വിധം
ഒരു ഗ്ലാസ് ചെറിയ ചൂട് വെള്ളത്തിൽ അര സ്പൂൺ യീസ്റ്റ് കലക്കിയതും ഒരു ഗ്ലാസ് പാലും ആവശ്യത്തിന് ഉപ്പും ചേർത്ത് രണ്ടു കപ്പ് മൈദ കുഴയ്ക്കുക. ഒപ്പം ആറു സ്പൂൺ ഒലിവ് ഓയിൽ കൂടെ ചേർത്ത് റൊട്ടിയുടെ പാകത്തിന് കുഴയ്ക്കുക . കുഴച്ച മാവിനെ ഒരു പാത്രത്തിലേക്ക് മാറ്റി മുകളിൽ കാൽ കപ്പ് ഒലിവു ഓയിൽ കൂടെ ഒഴിച്ച് ഒരു മണിക്കൂർ അടച്ചു വയ്ക്കുക .
ഒരു മണിക്കൂറിനു ശേഷം മാവ് പൊങ്ങിയിട്ടുണ്ടാകും വീണ്ടും കുഴച്ചു ചെറിയ ഉരുളകൾ ആക്കി. റൊട്ടിയുടെ പാകത്തിന് പരത്തി ആറു മിനുട്ട് സമയം എടുത്തു റൊട്ടി ഉണ്ടാക്കി എടുക്കുക. ഒലിവു ഓയിലും ഒറിഗാനോയും മുളക് ചതച്ചതും മുകളിൽ തേച്ചു കൊടുക്കാം. ഈസ്റ്റർ സ്പെഷ്യൽ വിഭവം ആയ ടർക്കിഷ് ബ്രഡ് തയ്യാർ.
STORY HIGHLIGHT : turkish bread