ആവശ്യമുള്ള സാധനങ്ങള്‍
ചാമ്പക്ക 1 കിലോ പഞ്ചസാര 1 കിലോ യീസ്റ്റ് അര ടീസ്പൂണ്‍ തിളപ്പിച്ചാറ്റിയ വെള്ളം ഒരു ലിറ്റര്‍ ഗ്രാമ്പു 6 എണ്ണം
തയ്യാറാക്കുന്നവിധം
ചാമ്പക്ക വൃത്തിയായി കഴുകുക. കുരു കളഞ്ഞ് ചെറുതായി അരിയുക. ശേഷം ഇതിലേക്ക് പഞ്ചസാര, വെള്ളം യീസ്റ്റ്, ഗ്രാമ്പു എന്നിവ ചേര്‍ത്തിളക്കി ഭരണയിലാക്കി 21 ദിവസം വയ്ക്കുക. എന്നും ഒരേ സമയം ഇളക്കണം. 22 ദിവസം അരിച്ച് ഭരണി വൃത്തിയാക്കി വീണ്ടും 21 ദിവസം കൂടി വയ്ക്കുക. ശേഷം കുപ്പിയിലാക്കി വിളമ്പാം.