റഷ്യയില്‍ 9/11 മോഡൽ ആക്രമണം; ബഹുനില കെട്ടിടങ്ങളിലേക്ക്‌ യുക്രൈന്‍ ഇടിച്ചുകയറ്റിയത് ഡ്രോണുകള്‍, വീഡിയോ | ukraine drones

താമസക്കാരെ അടിയന്തിരമായി ഒഴിപ്പിച്ചുവെന്ന് റഷ്യൻ അധികൃതർ

മോസ്കോ: റഷ്യന്‍ നഗരമായ കാസനില്‍ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം. 9/11 ഭീക്രമണത്തിന് സമാനമായി കാസനിലെ ബഹുനില കെട്ടിടങ്ങളിലേക്ക്‌ യുക്രൈന്‍ ഡ്രോണ്‍ ഇടിച്ചുകയറുന്ന വീഡിയോ പുറത്തുവന്നു. മോസ്കോയിൽ നിന്ന് 800 കിലോമീറ്റർ അകലെയുള്ള കസാനിലെ ആറ് റെസിഡൻഷ്യൽ കെട്ടിടങ്ങളിലാണ് എട്ട് ഡ്രോണുകൾ ഇടിച്ചു കയറ്റിയത്. സംഭവത്തിൽ പരിക്കുകളോ മരണങ്ങളോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണത്തിന് പിന്നാലെ, താമസക്കാരെ അടിയന്തിരമായി ഒഴിപ്പിച്ചുവെന്ന് റഷ്യൻ അധികൃതർ അറിയിച്ചു.

ആക്രമണത്തിന് പിന്നാലെ കസാൻ വിമാനത്താവളത്തിലെ പ്രവർത്തനങ്ങളും നിർത്തിവെച്ചു. അതേസമയം, കുർസ്ക് മേഖലയിലെ ആക്രമണത്തിൽ അഞ്ച് പേർ മരിക്കുകയും പന്ത്രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ‌വെള്ളിയാഴ്ചയും യുക്രൈൻ റഷ്യൻ ന​ഗരങ്ങളിലേക്ക് മിസൈൽ ആക്രമണം നടത്തിയിരുന്നു. കുർസ്ക് അതിർത്തി മേഖലയിൽ നടന്ന മിസൈൽ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി മോസ്കോ റിപ്പോർട്ട് ചെയ്തു. നേരത്തെ കീവിൽ നടത്തിയ ആക്രമണത്തിൽ ഒരാൾ മരിച്ചു.

STORY HIGHLIGHT: ukraine drones hit multiple buildings in russia