ചേരുവകൾ:
1.ജാതിക്ക തോട് 4 കഷണങ്ങളായി മുറിച്ചത് – 3 കപ്പ്
2.പഞ്ചസാര – 2 കി.ഗ്രാം
3.കറുകപ്പട്ട – 5 ഗ്രാം
4.ഗ്രാമ്പൂ – 5 ഗ്രാം
5.ഏലക്കായ – 5 ഗ്രാം
6.നെല്ല് അല്ലെങ്കിൽ ഗോതമ്പ് – 100 ഗ്രാം
7.തിളപ്പിച്ചാറിയ വെള്ളം – 3 ലിറ്റർ
തയ്യാറാക്കുന്ന വിധം :
ഭരണിയിൽ ആദ്യം കഷണങ്ങളാക്കി വെച്ചിരിക്കുന്ന ജാതിക്ക തോട് 1/4 ഭാഗം പഞ്ചസാര 1/4 ഭാഗം എന്നിങ്ങനെ layer ആയി ഇടുക, അതിൽ തിളപ്പിച്ചാറിയ വെള്ളം ഒഴിക്കുക, ഏലക്കായ, ഗ്രാമ്പൂ, കറുകപ്പട്ട, നെല്ല് അല്ലെങ്കിൽ ഗോതമ്പ്, യീസ്റ്റ് എന്നിവ ചേർത്ത് വായു കടക്കാത്ത രീതിയിൽ കെട്ടി വെക്കുക, 41 ദിവസം കഴിയുമ്പോൾ തുറന്ന് അരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്.