ശബരിമല പശ്ചാത്തലമാക്കി വെട്രിയെ നായകനാക്കി എം സെൽവകുമാർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘ബംമ്പർ’ പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുന്നു. പമ്പയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ബംമ്പർ ജനുവരി 3 ന് തീയേറ്ററുകളിൽ എത്തും.
ചിത്രത്തിൽ മലയാളി താരങ്ങളായ ഹരീഷ് പേരടിയും സീമ ജീ. നായരും, ടിറ്റോ വിൽസണും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ബംമ്പർ അടിക്കുന്നത് ഒരാളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയമാകുന്നത്. ക്രൈം ജോണറിൽ കൂടി സഞ്ചരിക്കുന്ന ബംമ്പർ ഒരു ഫാമിലി ചിത്രം കൂടിയാണ്. തമിഴ്, മലയാളം എന്നീ രണ്ടു ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം വേദ പിക്ചേഴ്ർസിന്റെ ബാനറിൽ എസ് ത്യാഗരാജ ബി ഇ, ടി ആനന്ദജ്യോതി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. കോ പ്രഡ്യൂസർ രാഘവരാജായാണ്.
ശിവാനി നാരായണൻ നായികയാകുന്ന ചിത്രത്തിൽ കവിത ഭാരതി, ജിപി മുത്തു, തങ്കദുരെ, ആതിര പാണ്ടിലക്ഷ്മി, മാടൻ ദക്ഷിണമൂർത്തി, എന്നിവരും അഭിനയിക്കുന്നു. സംഗീത സംവിധാനം ഗോവിന്ത് വസന്ത. കാർത്തിക് നെതയുടെ വരികൾക്ക് ഷഹബാസ് അമൻ, കെ എസ് ഹരിശങ്കർ, സിതാര കൃഷ്ണകുമാർ, പ്രദീപ് കുമാർ, കപിൽ കപിലൻ ആൻഡ് ഗോവിന്ത് വസന്ത, അനന്തു, എന്നിവർ ഗാനമാലപിച്ചിരിക്കുന്നു. ചിത്രത്തിനായി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
STORY HIGHLIGHT: hareesh peradi movie bumper release