Health

ശതാവരിയുടെ ഗുണങ്ങളും ദോഷങ്ങളും അറിയാം

ചില മരുന്നുകളുമായി ശതാവരി ചേരാറില്ല

ഗർഭിണിയായവർക്കും കുട്ടികൾക്ക് മുല കൊടുക്കുന്നവർക്കും ഒക്കെ വളരെ മികച്ച ഒന്നാണ് ശതാവരി. ഡിപ്രഷൻ അടക്കം ഇല്ലാതാക്കുവാൻ ശതാവരിക്ക് ഒരു പ്രത്യേക കഴിവുണ്ടായെന്നാണ് പറയുന്നത് എന്നാൽ ഇന്നത്തെ കാലത്ത് കൂടുതല്‍ ആളുകളും ശതാവരിയുടെ ഗുണങ്ങളെ കുറിച്ച് അറിയുകയോ അത് ഉപയോഗിക്കുകയും ചെയ്യുന്നില്ല എന്നാൽ ഞെട്ടിപ്പിക്കുന്ന ഗുണങ്ങൾ ആണ് ശതാവരിക്ക് ഉള്ളത് ശതാവരിയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ആരോഗ്യ ഗുണങ്ങൾ

ആന്റി ഓക്സിഡന്റ് ഗുണം ശതാവരിക്ക അതുകൊണ്ടുതന്നെ ശരീരത്തിലെ കേടുപാടുകളെയും രോഗങ്ങളെയും തടയാൻ ശതാവരിക്കെ സാധിക്കും. അതേപോലെ ആന്റിവൈറൽ ഗുണങ്ങളും ശതാവരിക്ക ഉണ്ട് വൈറൽ അണുബാധകൾക്കും ചികിത്സകൾക്കും ഇത് വളരെ ഉപകാരപ്രദമാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനുള്ള കഴിവും ശതാവരിക്ക് ഉണ്ട്. അൾസർ പോലെയുള്ള രോഗങ്ങളിൽ നിന്നും രക്ഷപ്പെടണമെങ്കിൽ ശതാവരി ഉപയോഗിച്ചാൽ മതി. മുലയൂട്ടുന്ന അമ്മമാർക്ക് വളരെ മികച്ച ഒന്നുതന്നെയാണ് ശതാവരി അതേപോലെ ഹോർമോണിങ് ബാലൻസിങ്ങിനും വളരെ മികച്ച ഒരു മാർഗ്ഗമാണ് ശതാവരി. ആർത്തവവിരാമം സ്ത്രീകളിൽ പെട്ടന്ന് ഉണ്ടാവാതിരിക്കാൻ ശതാവരി വളരെയധികം സഹായിക്കുന്നുണ്ട്.

എങ്ങനെ ഉപയോഗിക്കാം

ശതാവരി നന്നായി പൊടിച്ചതിനുശേഷം പാലിലിട്ട് ഉപയോഗിക്കാവുന്നതാണ് പൊടിക്കുമ്പോൾ ഉണക്കിപ്പൊടിക്കാൻ തീരുമാനിക്കുക അങ്ങനെയല്ല എങ്കിൽ നന്നായി അമ്മീലിട്ട് ചതച്ചതിനു ശേഷം പാലിനൊപ്പം ഇട്ട് ചെറുതായി കുറുക്കി ഉപയോഗിക്കാവുന്നതാണ്.

ശതാവരിയുടെ അപകടം

ഒരുപാട് പഠനങ്ങൾ ഒന്നും ഈ വിഷയത്തിൽ വന്നിട്ടില്ല എങ്കിലും ചില മരുന്നുകളുമായി ശതാവരി ചേരാറില്ല എന്ന് ചിലർ പറയുന്നുണ്ട് ഈസ്ട്രജൻ മാറ്റങ്ങൾ ഈ പൊടിക്ക് ഉണ്ട് എന്നും പറയുന്നു അലർജി പോലെയുള്ള പ്രശ്നങ്ങൾ ചിലയാളുകളിൽ കണ്ടുവരുന്നതായി പറയുന്നുണ്ട്