മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ പുത്തൻ ഗാനം റിലീസ് ചെയ്തു. മനമേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. സംവിധായകൻ വി എ ശ്രീകുമാറിന്റെ മകൾ ലക്ഷ്മിയാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. മോഹൻലാലും അനാമികയും ചേർന്ന് ആലപിച്ച ഗാനത്തിന് സംഗീതമൊരുക്കിയത് ലിഡിയന് നാദസ്വരമാണ്. ചിത്രം ഡിസംബർ 25ന് തിയറ്ററുകളിൽ എത്തും.
ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന് നാദസ്വരമാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്.
ചിത്രത്തിന്റെ ട്രെയിലറിനും പ്രമോ ഗാനത്തിനുമൊക്കെ ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. 46 കൊല്ലത്തെ അഭിനയ ജീവിതത്തിനിടയില്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
STORY HIGHLIGHT: mohanlal first directorial movie barroz new song