പുറത്തിറങ്ങുമ്പോൾ ചൂടിനെ ശമിപ്പിക്കാൻ എല്ലാവരും ആശ്രയിക്കുന്ന ഒന്നാണ് നാരങ്ങാവെള്ളം. എന്നും കുടിക്കുന്ന നാരങ്ങാവെള്ളത്തിൽ നിന്നും അല്പം വ്യത്യസ്തമാക്കിയാലോ? തയ്യാറാക്കാം ഈ സ്പെഷ്യൽ നാരങ്ങാ വെള്ളം.
ചേരുവകൾ
- നാരങ്ങ – 2
- പുതിനയില-3
- ഇഞ്ചി (ചെറുത്)
- ഓറഞ്ച് – 2
- സബ്ജ സീഡ്സ് – ആവശ്യമെങ്കിൽ
- പഞ്ചസാര – ആവശ്യമുള്ളത്
തയ്യാറാക്കുന്ന വിധം
ഓറഞ്ച് കുരുവും തൊലിയും കളഞ്ഞ് ജ്യൂസ് ആക്കി ഐസ്ട്രേയിൽ കട്ടയാകാൻ വെയ്ക്കുക. രണ്ട് നാരങ്ങ പിഴിഞ്ഞതിൽ പുതിനയില, ഇഞ്ചി, ഐസ് ക്യൂബ്സ്,പഞ്ചസാര എന്നിവ ചേർത്തു സ്വല്പം വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. വീണ്ടും ആവശ്യത്തിന് വെള്ളം ചേർത്ത് യോജിപ്പിച്ചെടുക്കാം. ഒരു ഗ്ലാസ്സിൽ ഉണ്ടാക്കിവെച്ച ഓറഞ്ച് ഐസ്ക്യൂബ്സ് ഇട്ട്. അതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന നാരങ്ങ വെള്ളം ഒഴിച്ചു സബ്ജ സീഡ്സ് ചേർത്ത് കുടിക്കാം.
STORY HIGHLIGHT : special layered lime juice