സാലഡുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ആരോഗ്യകരമായ ശീലമാണ്. മാമ്പഴവും തൈരും ചേർത്ത് തയാറാക്കാവുന്ന രുചികരമായ സാലഡ് പരിചയപ്പെട്ടാലോ. എല്ലാവർക്കും ഇഷ്ടപ്പെടും ഈ രുചികരമായ വിഭവം.
ചേരുവകൾ
- പഴുത്ത മാങ്ങ – 1 എണ്ണം (മീഡിയം വലുപ്പത്തിലുള്ളത്)
- അധികം പുളി ഇല്ലാത്ത തൈര് – 1 1/2 കപ്പ്
- ഉപ്പ് – 1/4 ടീസ്പൂൺ
- ഏലയ്ക്കാപ്പൊടി – 1/4 ടീസ്പൂൺ
- കുരുമുളകുപൊടി – 1/4 ടീസ്പൂൺ
- മുളകുപൊടി- 1/4 ടീസ്പൂൺ
- പഞ്ചസാര / തേൻ – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
മാങ്ങയുടെ തൊലി കളഞ്ഞതിനു ശേഷം ചെറിയ കഷണങ്ങൾ ആയി മുറിച്ചു വെയ്ക്കുക. ഒരു പാത്രത്തിൽ തൈര് എടുക്കുക ഒരു സ്പൂണോ അല്ലെങ്കിൽ വിസ്കോ ഉപയോഗിച്ച് തൈര് അടിച്ചെടുക്കുക. ഈ തൈരിലേക്ക് കഷണമാക്കി വെച്ച മാങ്ങയും ബാക്കിയുള്ള എല്ലാ ചേരുവകളും ചേർത്ത് നന്നായി യോജിപ്പിക്കുക. തയ്യാറാക്കിയ സലാഡ് തണുപ്പിച്ചോ അല്ലാതെയോ കഴിക്കാം.
STORY HIGHLIGHT : mango salad with curd