പെട്ടെന്ന് ഒരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കിയാലോ. ബാച്ച്ലേഴ്സിനും ജോലിക്കാർക്കും ഇതിലും എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് ഉണ്ടോ എന്ന് തന്നെ സംശയമാണ്.
ചേരുവകൾ
- മുഴുവനോടെയുള്ള ഓട്ട്സ് – 1 കപ്പ്
- നട്സ് – 1/ 2 കപ്പ്
- ഡ്രൈ ഫ്രൂട്ട്സ് – 1/2 കപ്പ്
- സീഡ്സ് – 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള പാൻ അടുപ്പിൽ വെച്ച് ഒരു ഇടത്തരം തീയിൽ ഓട്ട്സ് പച്ചമണം മാറുന്നതുവരെ വറുത്തെടുക്കുക. അതിനു ശേഷം നട്ട്സ് ചെറുതായി വറുത്തെടുക്കുക. ഏതു നട്ട്സ് വേണമെങ്കിലും എടുക്കാവുന്നതാണ്. കൂടാതെ സീഡ്സ് ആയ മത്തക്കുരുവും എള്ളും ഇതുപോലെ തന്നെ വറുത്തെടുക്കുക. ഇനി ഒരു വലിയ പാത്രം എടുത്തു ഇത് എല്ലാം കൂടി മിക്സ് ചെയുക. ഡ്രൈ ഫ്രൂട്ട്സ് കൂടി ചേർത്ത് യോജിപ്പിക്കുക. വായു കടക്കാത്ത പാത്രത്തിൽ അടച്ചു വെച്ച്. എത്ര നാൾ വേണമെങ്കിലും ഉപയോഗിക്കാം. ആവശ്യമുള്ളപ്പോൾ എടുത്തു പാലു ചേർത്ത് കഴിക്കാം.
STORY HIGHLIGHT : homemade muesli