വെറും നാല് ചേരുവകൾ മാത്രം കൊണ്ട് എളുപ്പത്തിൽ കുട്ടികൾക്ക് തയ്യറാക്കി നൽകിയാലോ മാമ്പഴ രുചിയിൽ ഒരു ഐസ്ക്രീം. ആരും വേണ്ടെന്നു പറയില്ല.
ചേരുവകൾ
- റവ – 2 ടേബിൾസ്പൂൺ
- പാൽ – 3 കപ്പ് (ഒരു കപ്പ് 250 ML)
- പഞ്ചസാര – 1/2 കപ്പ്
- പഴുത്ത മാങ്ങാ – 1
തയ്യാറാക്കുന്ന വിധം
റവ 5 ടേബിൾ സ്പൂൺ പാലിൽ സ്പൂൺ ഉപയോഗിച്ച് യോജിപ്പിച്ചെടുക്കുക. 3 കപ്പ് പാല് ഒരു പാത്രത്തിൽ ഒഴിച്ച് ചൂടാക്കുക, ചൂടായി വരുമ്പോൾ മിക്സ് ചെയ്ത റവ ഒഴിച്ച് നന്നായി ഇളക്കികൊടുക്കുക. ഇതിലേക്ക് 1/2 കപ്പ് പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. കുറച്ചു കട്ടി ആയി വരുമ്പോൾ തീ ഓഫ് ചെയ്യുക. ഇവ നന്നായി തണുപ്പിക്കാൻ വെയ്ക്കുക. മിക്സിടെ ജാറിൽ പഴുത്ത മാങ്ങ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് റവ പാൽ മിശ്രിതം ഒഴിച്ച് കൊടുക്കുക. വേണമെങ്കിൽ മാത്രം അര ടീസ്പൂൺ വാനില എസൻസ്, അര ടീസ്പൂൺ മാങ്ങാ എസൻസും ചേർക്കാം, നിർബന്ധം ഇല്ല. ഇവ നന്നായി മിക്സിയിൽ അടിച്ചെടുക്കുക. ഒരു പാത്രത്തിൽ ഒഴിച്ചു ഫ്രീസറിൽ 2 മണിക്കൂർ തണുപ്പിച്ചെടുക്കുക. രണ്ടു മണിക്കൂറിനു ശേഷം വീണ്ടും മിക്സിയിൽ അടിച്ചെടുക്കുക. വീണ്ടും 8 മണിക്കൂർ ഫ്രീസറിൽ വെക്കുക. രുചികരമായ മാങ്ങ ഐസ്ക്രീം തയ്യാർ.
STORY HIGHLIGHT : rava mango ice cream