Recipe

കുട്ടികൾക്കിഷ്ടപ്പെടുന്ന ടേസ്റ്റിലൊരു ഈസി ബ്രേക്ക് ഫാസ്റ്റ് – bread egg milk french toast

വീട്ടിൽ ബ്രഡും പാലും മുട്ടയും ഉണ്ടോ? നല്ല രുചിയുള്ളൊരു പലഹാരം 5 മിനിറ്റിനുള്ളിൽ റെഡിയാക്കാം. അതും കുട്ടികൾക്ക് ഇഷ്ടപ്പെടും വിധത്തിൽ ആയാലോ. ഗംഭീരമാക്കാൻ ഇത് മാത്രം മതി.

ചേരുവകൾ

  • ബ്രെഡ് -5
  • പാല് -1 ഗ്ലാസ്‌
  • മുട്ട -2
  • പഞ്ചസാര -2 ടേബിൾ സ്പൂൺ
  • ഉപ്പ്‌ -ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് മുട്ടകൾ പൊട്ടിച്ചൊഴിക്കുക. പാലും പഞ്ചസാരയും ഒരു നുള്ള് ഉപ്പും ഇതിലേക്ക് ചേർത്ത് നന്നായി അടിച്ചെടുക്കുക. ബ്രഡ് ഇഷ്ടമുള്ള രീതിയിൽ മുറിച്ച് തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതത്തിൽ മുക്കി ചൂടായ പാനിൽ വച്ച് ഫ്രൈ ചെയ്തെടുക്കാം. വേണമെങ്കിൽ മാത്രം തയ്യാറാക്കിയ ബ്രെഡ് ടോസ്റ്റിന് മുകളിൽ കുറച്ച് തേൻ ഒഴിച്ച് കഴിക്കാം.

STORY HIGHLIGHT : bread egg milk french toast