Celebrities

‘മമ്മൂക്ക വളരെ സ്ട്രിക്റ്റാണ്, ഒരു വല്യേട്ടന്റെ റോളാണ്; പക്ഷെ ലാലേട്ടൻ…’: അഞ്ജു | actress-anju

ദാമ്പത്യജീവിതം അധികകാലം മുന്നോട്ടു പോയില്ലെങ്കിലും മകനുവേണ്ടി നടി കരിയര്‍ ഉപേക്ഷിച്ചു

മലയാളത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കൂടെ മകളായും ഭാര്യയായും കാമുകിയായിട്ടും ഒക്കെ അഭിനയിച്ചതിനെ പറ്റി അഞ്ജു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ  വൈറല്‍ ആകുന്നത്. നടി ആനിക്കൊപ്പം ആനീസ് കിച്ചന്‍ എന്ന പരിപാടിയില്‍ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അഞ്ജു.

‘സിനിമയില്‍ നിന്ന് കുറെ വര്‍ഷം ഞാന്‍ ഇടവേള എടുത്തിരുന്നു. മോന്റെ പഠനം നോക്കുന്നതിന് വേണ്ടിയായിരുന്നു ആ ഇടവേള. ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ നല്ല വേഷങ്ങള്‍ കിട്ടിയാല്‍ ഇനിയും അഭിനയിക്കും…’ അഞ്ജു പറയുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചതിനെ പറ്റിയാണ് ആനി പിന്നീട് ചോദിച്ചത്.

‘മമ്മൂട്ടിയുടെ മോളായിട്ടും കാമുകിയായിട്ടും ഭാര്യയായിട്ടും ഒക്കെ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം എന്നെ ഒരു കുട്ടിയായിട്ടേ എന്നും കണ്ടിട്ടുള്ളൂ. ഞാന്‍ നായികയായെങ്കിലും എന്നെ ബേബി അഞ്ജു എന്ന നിലയിലാണ് എല്ലാവരും കണ്ടത്. ലൊക്കേഷനില്‍ ചോക്ലേറ്റ് ഒക്കെ വാങ്ങിക്കൊണ്ടു വന്ന് തരുമായിരുന്നു. മമ്മൂക്ക കുറച്ച് സ്ട്രിക്റ്റ് ആണെങ്കില്‍ ലാലേട്ടന്‍ വളരെ സ്വീറ്റ് ആയിരുന്നു. അങ്ങനെ നടക്കേണ്ട ഇങ്ങനെ ഇരിക്കേണ്ട എന്നൊക്കെ പറഞ്ഞ് ഒരു വല്യേട്ടന്റെ റോളാണ് മമ്മൂക്കയ്ക്ക്.

ബാലതാരം ആയിരുന്നപ്പോള്‍ അഭിനയിച്ചതും താരങ്ങളെപ്പറ്റിയുള്ള ഓര്‍മ്മകളൊന്നും എനിക്കില്ല. എന്നാല്‍ നായികയായി വന്നപ്പോള്‍ പല പേടികളും ഉണ്ടായിരുന്നു. അപ്പോള്‍ ഉത്തരവാദിത്വം കൂടുകയാണല്ലോ. ലവ് സീന്‍ ചെയ്യുമ്പോഴൊക്കെ എനിക്ക് പേടിയായിരുന്നു. ഞാന്‍ ശരിയായിട്ടാണോ ചെയ്യുന്നതെന്ന് ലാലേട്ടനോടൊക്കെ ചോദിച്ചിട്ടുണ്ട്. പേടിക്കുകയും ടെന്‍ഷന്‍ അടിക്കുകയൊന്നും വേണ്ട, നീ നല്ലോണം ചെയ്യുന്നുണ്ട് എന്നൊക്കെ പറഞ്ഞ് ലാലേട്ടന്‍ എന്നെ സപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ മേക്കപ്പ് ഒന്നും ചെയ്യേണ്ട, നാച്ചൂറല്‍ ലുക്ക് മതി എന്നൊക്കെയാണ് മമ്മുക്ക പറഞ്ഞു തന്നിട്ടുള്ളത്.

താന്‍ സിനിമയിലേക്ക് വന്നതെങ്ങനെയാണെന്നും അഞ്ജു പറഞ്ഞു. ‘എന്റെ അമ്മയുടെ അനിയത്തിയും നടിയുമായ ജയ വഴിയാണ് ഞാനും അഭിനയത്തിലേക്ക് എത്തുന്നത്. ആന്റി രജനികാന്തിന്റെ കൂടെയൊക്കെ അഭിനയിച്ചിട്ടുണ്ട്. ആന്റിയുടെ ഒരു സിനിമയുടെ സെലിബ്രേഷന് പോയപ്പോഴാണ് എന്നെ സിനിമയിലേക്ക് എടുക്കുന്നത്. അന്ന് ഒന്നര വയസ്സേ ഉണ്ടായിരുന്നുള്ളു…’ എന്നും അഞ്ജു പറയുന്നു.

ബേബി അഞ്ജു എന്ന് അറിയപ്പെട്ടിരുന്ന നടി അഞ്ജു നായികയായി മലയാളത്തിലും മറ്റ് ഭാഷകളിലുമൊക്കെ സജീവമായിരുന്നു. ഇടയ്ക്ക് സിനിമ ഉപേക്ഷിച്ച് പോയ നടി ഇപ്പോള്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. നടന്‍ പ്രഭാകരുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് അഞ്ജു അഭിനയ ജീവിതത്തിന് ഇടവേള എടുക്കുന്നത്.

ദാമ്പത്യജീവിതം അധികകാലം മുന്നോട്ടു പോയില്ലെങ്കിലും മകനുവേണ്ടി നടി കരിയര്‍ ഉപേക്ഷിച്ചു. വിദേശത്ത് സ്ഥിര താമസമായിരുന്ന നടി ഇപ്പോള്‍ നാട്ടിലെത്തുകയും വീണ്ടും അഭിനയത്തില്‍ സജീവമാവുകയും ചെയ്തിരിക്കുകയാണ്. നല്ല കഥാപാത്രം കിട്ടിയാല്‍ മലയാളത്തിലേക്ക് താന്‍ വരുമെന്നാണ് അഞ്ജു പറയുന്നത്.

content highlight: actress-anju-opens-up-about-her-working-experience-with-mammootty